മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ആളൊഴിഞ്ഞ വീടുകള്‍ ലക്ഷ്യമിട്ടു മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. മുണ്ടക്കയം കീച്ചന്‍പാറ വേങ്ങോലി ല്‍ സനല്‍(32), കീച്ചന്‍പാറ അഞ്ചനമറ്റത്തില്‍ ജോണി(52) എന്നിവരെയാണ് മുണ്ടക്കയം എസ്.എച്.ഒ വി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. സമീപ മേഖലയിലെ ഒരുവീട്ടില്‍ നടന്ന മോഷണം സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.ഇവിടെ നിന്നും കുരുമുളക്, കാപ്പിക്കുരു,കുട്ടികള്‍ ഉപയോ ഗിക്കുന്ന സൈക്കിള്‍, പാത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. മോഷ്ടി ച്ചു സാധനങ്ങള്‍ വില്‍പ്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ചു മദ്യം വാങ്ങുകയാണ് പതിവ്. മേഖലയില്‍ നിരവധി വീടുകളില്‍ ഇത്തരം മോഷമം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇരുവരുമെന്നു പൊലീസ് അറിയിച്ചു.

മുമ്പു നിരവധി സ്ഥലങ്ങളില്‍ സംഘം മോഷണം നടത്തിയിട്ടുണ്ടത്രെ.,പകല്‍ സമയങ്ങളില്‍ ആളില്ലന്നു ഉറപ്പു വരുത്തുന്ന വീടുകളില്‍ രാത്രകാലങ്ങളില്‍ കയറി മോഷണം നടത്തുക യാണ ഇവരുടെ പതിവ്.സംഘത്തിലെ മറ്റുളളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.പിടിയിലായ ജോണി മുമ്പ് സമാന കേസില്‍ പെരുവന്താനം പൊലീ സ് സ്റ്റേഷനിലും പിടിയിലായിട്ടുണ്ടന്നു പൊലീസ് അറിയിച്ചു. ഇരുവരെയും  14 ദിവസ ത്തേക്ക് റിമാന്‍ഡ് ചെയതു.