സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു. വിദ്യാര്‍ഥി ബസില്‍നിന്ന് തെറിച്ച് റോഡില്‍ വീണത് മുഖമടിച്ച്; പല്ലൊടിഞ്ഞു. സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർഥിയുടെ പല്ലുകളിലൊന്ന് ഒടി ഞ്ഞു. 2 പല്ലുകൾ ഇളകി. ചുണ്ടിനും കൈയ്ക്കും പരുക്കേറ്റു. പാക്കിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ അഭിരാമിനാണ് (13) പരുക്കേറ്റത്.

ബസിനുള്ളിൽനിന്നു തെറിച്ചുവീണ് വിദ്യാർഥിക്കു പരുക്കുപറ്റിയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ മനീഷ് അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ബസ് പിടിച്ചെടുത്തതായി എസ്ഐ അനീഷ്കുമാർ അറിയിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു കോട്ടയം ആർടിഒ.

തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 3.45ന് പാക്കിൽ പവർ ഹൗസ് ജംക്‌ഷനിലായിരുന്നു അപകടം. പാക്കിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ അഭിരാമിനാണ് (13) പരുക്കേറ്റത്. പള്ളം സിഎംഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം–കൈനടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പവർഹൗസ് ജംക്‌ഷനിൽ ഇറങ്ങുന്നതിന് അഭിരാമും സുഹൃത്തുക്കളും തയാറെടുക്കു ന്നതിനിടെ അഭിരാം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ അമിതവേ ഗവും ഓട്ടമാറ്റിക് ഡോർ തുറന്നു കിടന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നി ഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇന്നലെ 3.45ന് പാക്കിൽ പവർ ഹൗസ് ജംക്‌ഷനിലാണ് അപകടം. പള്ളം സിഎംഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം–കൈനടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പവർഹൗസ് ജംക്‌ഷനിൽ ഇറ ങ്ങുന്നതിന് അഭിരാമും സുഹൃത്തുക്കളും തയാറെടുക്കുന്നതിനിടെ അഭിരാം പുറത്തേ ക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ ബസ് തടഞ്ഞു.

അഭിരാമിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെ ഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചുണ്ടിന് തുന്നലുണ്ട്. പ്രാഥമിക ചികി ത്സയ്ക്കുശേഷം വീട്ടിലേക്കു വിട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും വാതി ൽ അടച്ചിരുന്നില്ലെന്നും അഭിരാം പറഞ്ഞുവെന്ന് അമ്മ ബീന പറയുന്നു. പരാതി നൽ കുമെന്നും അവർ പറഞ്ഞു. അതേസമയം, ബസിൽനിന്നു ചാടിയിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നും കേസ് എടുത്തിട്ടില്ലെന്നും ചിങ്ങവനം പൊലീസ് അറിയി ച്ചു.