എരുമേലി : കഴിഞ്ഞ വര്‍ഷം കേന്ദ്ര ഫണ്ട് 99.99 കോടി രൂപ ലഭി ച്ച ശബരിമല-എരുമേലി പില്‍ഗ്രിം സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതി യില്‍ എരുമേലിയില്‍ ആശുപത്രികളുടെയും ഇന്‍ഫര്‍മേഷന്‍ സെ ന്റ്ററിന്റ്റെയും നിര്‍മാണം തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍  ശബരിമല സ്‌പെഷ്വല്‍ കമ്മീഷണ റായ ജില്ലാ ജഡ്ജിയും ദേവസ്വം കമ്മീഷണറും ചീഫ് എന്‍ജിനീയ റും സ്‌പെഷ്വല്‍ ഓഫിസറും ഉള്‍പ്പെട്ട സംഘം സന്ദര്‍ശനം നടത്തിയി രുന്നു. നൂറ് കോടിയുടെ പദ്ധതിയില്‍ എരുമേലിക്ക് ലഭിച്ചത് രണ്ടര കോടി രൂപയാണ്. 
പദ്ധതികളില്‍ എരുമേലിയെ പാടെ അവഗണിച്ചെന്ന ആക്ഷേപം ഇതുയര്‍ത്തിയിരുന്നു കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിന് മുമ്പ് തുക അനുവദിച്ചിട്ടും പദ്ധതികളൊന്നും തന്നെ ഈ സീസണില്‍ യാഥാര്‍ ത്ഥ്യമാക്കാനാകാത്തത് ഇപ്പോള്‍ അനാസ്ഥയായി മാറുകയാണ്. നൂ റ് കോടിയുടെ പദ്ധതിയില്‍ എരുമേലിക്ക് കോടികളുടെ നിരവധി പദ്ധതികളുണ്ടെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സമയത്ത് പദ്ധ തികള്‍ നിര്‍ദേശിക്കാനോ ആലോചനാ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ എരുമേലിയില്‍ നിന്നുമാരുമുണ്ടായിരുന്നില്ല. ഇതിന്റ്റെ ഫലമായി പത്തനംതിട്ട ജില്ലക്ക് ഫണ്ടിന്റ്റെ 98 ശതമാനവും കിട്ടുകയായിരു ന്നു. അവശേഷിച്ച ഫണ്ടായ രണ്ടര കോടിയില്‍ 11 പദ്ധതികളാണ് എരുമേലിക്കായി ഉള്‍പ്പെടുത്തിയത്.

ഈ പദ്ധതികളിലൊന്നിലും അയ്യപ്പഭക്തരുടെ കാനനപാതക്ക് വേ ണ്ടി ഒന്നുമില്ല. എരുമേലിയില്‍ നിന്ന് 46 കിലോമീറ്റര്‍ വനം താണ്ടി ചെരുപ്പുകളുപയോഗിക്കാതെ നടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെളളം പോയിട്ട് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പദ്ധതിക ളില്ല. ഒപ്പം കാളകെട്ടി, അഴുത, ഇടത്താവളങ്ങളുടെ വികസനം പാ ടെ അവഗണിച്ചു. രണ്ടര കോടിയിലെ 11 പദ്ധതികളിലൊന്നും തന്നെ ഫണ്ട് കിട്ടി ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങിയത് ആശുപത്രിയും ഇന്‍ഫര്‍മേഷന്‍ സെന്റ്ററും മാത്രമാണ്. എരുമേലി യില്‍ അഞ്ച് ശുചിമുറികള്‍ക്ക് 90.54 ലക്ഷം, അഞ്ച് സോക്പിറ്റിന് അഞ്ച് ലക്ഷം, ഇന്‍ഫര്‍മേഷന്‍ സെന്റ്ററിന് 42.59 ലക്ഷം, മാലിന്യ സംഭരണിക്ക് അഞ്ച് ലക്ഷം, വൈദ്യുതീകരണത്തിന് 15 ലക്ഷം, സുരക്ഷാ കാമറകള്‍ക്ക് 30.10 ലക്ഷം, പ്രദര്‍ശന ബോര്‍ഡുകള്‍ക്ക് 5.40 ലക്ഷം, പടിത്തറക്ക് 8.49 ലക്ഷം, തണ്ണീര്‍ പന്തലിന് 23.29 ലക്ഷം, ജലവിതരണത്തിന് 8.47 ലക്ഷം, എരുമേലി, പമ്പ, സന്നി ധാനം എന്നിവിടങ്ങളില്‍ പ്രാഥമിക ചികിത്സാ സൗകര്യത്തിന് 46.20 ലക്ഷവുമാണ് പദ്ധതിയിലുളളത്.

അതേസമയം ഇത് പദ്ധതികളിലെ ആദ്യ ഘട്ട നിര്‍മാണങ്ങളാണെ ന്നും മൊത്തം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി ഒന്നര വര്‍ഷം കൂടി കാലാവധിയുണ്ടെന്നും അധികൃതര്‍ പറയുന്നു. രാജ്യസഭാം ഗം റിച്ചാര്‍ഡ് ഹൈ യുടെ നിവേദനത്തെ തുടര്‍ന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റ്റെ സ്വദേശി ദര്‍ശന്‍ ഫണ്ടായി ആണ് നൂറു കോടി അനുവ ദിക്കപ്പെട്ടത്. വലിയമ്പലത്തിനടുത്ത് ആലംപളളി പാര്‍ക്കിംഗ് ഗ്രൗ ണ്ടിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റ്ററിന്റ്റെ നിര്‍മാണം തുടങ്ങിയിരി ക്കുന്നത്. വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പോലിസ് എയ്ഡ് പോസ്റ്റി ന്റ്റെ പുറകിലാണ് ആയുര്‍വേദ, അലോപ്പതി ആശുപത്രികളുടെ നിര്‍മാണം ആരംഭിച്ചിട്ടുളളത്. ഇതിന് സമീപത്താണ് തീര്‍ത്ഥാടന കാലങ്ങളില്‍ സര്‍ക്കാരിന്റ്റെ താല്‍കാലിക ആശുപത്രി പ്രവര്‍ത്തി ക്കുന്നത്.