കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കൂട്ടിക്കല്‍ ആരംഭിക്കുന്ന പി.എച്ച്.സി ഉദ്ഘാടനം വിവാദത്തിലേക്ക്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും വ്യാപ കമായി പിരിവെടുത്തതിന്റെ തെളിവ് കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടിസിന് ലഭിച്ചു.

സാമൂഹീക ആരോഗ്യ കേന്ദ്രത്തിലെ ദന്തല്‍ ക്ലിനിക്കുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ 13-ാം തീയതി ക്ലിനിക് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പരാതി ഉയര്‍ന്നത്. രസീത് വെച്ച് കൂട്ടിക്കല്‍ മേഖലയില്‍ നിന്ന് വ്യാപകമായി പിരിവ് നടത്തിയതാ യിട്ടാണ് ആരോപണം.ആയിരം മുതല്‍ മുകളി ലോട്ടാണ് പിരിവ് നടത്തുന്നതായി ആരോപണം ഉന്നയിച്ചയിരിക്കുന്നത്.

മേഖലയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് പിരിവ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം ദന്തൽ ക്ലിനിക് ഉദ്ഘാടനം സംഭാവന രസീത് എന്ന പേരിലാണ് പിരിവ്.കൂടാതെ സംഘാടക സമിതി കൺവീനർ എന്ന് രസീതിന്റെ അടിയിൽ ഉണ്ടങ്കിലും ഇവിടെ ഒപ്പിട്ടിട്ടില്ല. അതേ സമ യം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും ബ്ലോക്ക് പഞ്ചായത്തിന്റെ പേരി ൽ ആരെയും പണപിരിവ് നടത്താൻ ചുമതലപെടുത്തിയിട്ടില്ലന്നും ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡൻറ് ആശാ ജോയി പറഞ്ഞു.സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും ആശ പറഞ്ഞു.