പീരുമേട് എംഎൽഎ ഇ.എസ്. ബിജിമോൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജല ദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ബിജിമോൾ ആവശ്യപ്പെട്ടു.