റബ്ബറിന്റെ ഉത്പാദനച്ചിലവിന്റെ അടിസ്ഥാനത്തില്‍ വിലസ്ഥിരതാഫണ്ട് 200 രൂപ യ്ക്ക് മുകളിലായി ഉയര്‍ത്തണമെന്നാണ് റബര്‍ കര്‍ഷകരുടെ നിരന്തരമായ ആവശ്യം. കാലാവസ്ഥാവ്യതിയാനം, ഉയര്‍ന്ന കൃഷി അനുബന്ധ ചിലവുകള്‍, ഉല്‍പ്പാദനക്കുറവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തറവില 170 എന്നത് കര്‍ഷകര്‍ക്ക് ഇടക്കാല ആശ്വാസം മാത്രമാണ്.
ഇതോടൊപ്പം റബര്‍ കര്‍ഷകര്‍ക്ക് 4% പലിശയ്ക്ക് ആവര്‍ത്തന കൃഷിക്ക് ധനസഹാ യം നല്‍കണം. ഇതുമൂലം 6-7 വര്‍ഷം കഴിയുമ്പോള്‍ കര്‍ഷകരുടെ വരുമാനത്തില്‍ ഗ ണ്യമായ വര്‍ധനവ് ഉണ്ടാകും. റബറിന്റെ നികുതി ഇനത്തില്‍ ഗവണ്‍മെന്റിന് വരുമാ നവും ഇതോടൊപ്പം വര്‍ദ്ധിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ടാപ്പിംഗ്കൂലി ദേശീ യ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍പ്പെടുത്തി കര്‍ഷകരെ സഹായിക്കണം. നിശ്ചിത ശത മാനത്തിനു മുകളിലുള്ള ഒട്ടുപാലിന് ഡി.ആര്‍.സി.യുടെ അടിസ്ഥാനത്തില്‍ തറവില പ്രഖ്യാപിക്കണമെന്നും സെന്‍ട്രല്‍ ട്രാന്‍കൂര്‍ റബ്ബര്‍ & പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോ സിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.