സംസ്ഥാനത്തെ ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും. ഇന്ന് ചേര്‍ന്ന മ ന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂവിനും അനുമതി നല്‍കി. ബാറുകളില്‍ ഓണ്‍ലൈന്‍ ടോക്കണും നല്‍കും. മദ്യശാലകള്‍തുറക്കു മ്പോഴുള്ള തിരക്കു കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ സ്റ്റാര്‍ട്ടപ് മിഷനെ സ മീപിച്ചിരുന്നു.

മദ്യത്തിനും വിലകൂട്ടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാന മായി. മദ്യത്തിന് പത്ത് മുതല്‍ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.