ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വിദേശത്തുനിന്നെത്തിയ രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29കാരിയായ ഉഴവൂർ സ്വദേശിനി ഏഴു മാ സം ഗർഭിണിയാണ്. ഇവരുടെ ഒന്നാം പരിശോധനാ ഫലത്തിൽ അവ്യക്തത വന്നതിനെ തുടർന്ന് രണ്ടാം പരിശോധനാ ഫലത്തിലാണ് പോസിറ്റീവ് ആയത്. രണ്ടുവയസ്സുള്ള കുട്ടിയും അമ്മയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് ഒന്‍പതിന് കുവൈറ്റില്‍നിന്ന് വന്ന വിമാനത്തിലാണ് ഉഴവൂര്‍‍ സ്വദേശിനിയായ യു വതിയും കുട്ടിയും നാട്ടിലെത്തിയത്. രണ്ടു പേരുടെയും സാമ്പിള്‍ ഒരേ ദിവസമാണ് ശേഖ രിച്ചത്.കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിയുടെ ആദ്യ പരിശോധന അപൂര്‍ ണമായതിനെത്തുടര്‍ന്ന് സാമ്പിള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയാ യിരുന്നു.

വിദേശരാജ്യങ്ങളില്‍നിന്ന് ഇതുവരെ എത്തിയത് 224 പേര്‍…

വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് ഇതുവരെ കോട്ടയം ജില്ലയില്‍ മടങ്ങിയെത്തിയത് 224 പേര്‍. 12 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായാണ് ഇവര്‍ എത്തിയത്. ഇതില്‍ 64 ഗര്‍ഭിണികളും 10 വയസിനു താഴെയുള്ള 13 കുട്ടികളും ഉള്‍പ്പെടുന്നു.

രോഗം സ്ഥിരീകരിച്ച യുവതിയും കുട്ടിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലാണ്. പ്രസവസംബന്ധമായ ചികിത്സക്കായി ഒരു ഗര്‍ഭിണിയെയും ഇവിടെ പ്രവേശിപ്പി ച്ചിട്ടുണ്ട്.ശേഷിക്കുന്നവരില്‍ 105 പേര്‍ സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലും 116 പേര്‍ ഹോം ക്വാറന്‍റയിനിലുമാണ്.