കാഞ്ഞിരപ്പള്ളി: ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു പരിക്ക്. ഇ ന്നലെ വൈകുന്നേരം 4.30ന് പേട്ട ഗവണ്‍മെന്റ് സ്‌കൂളിന് സമീപമാണ് സംഭവം. ചങ്ങ നാശേരി ഭാഗത്തേക്ക് പോയ അമല ബസിൽ മുണ്ടക്കയം ഭാഗത്തേക്ക് പോയ പെട്ടി ഓ ട്ടോ ഇടിക്കുവായിരുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ കാഞ്ഞിരപ്പള്ളി കല്ലുങ്കല്‍ കോളനി അസീസിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.