ജീവനക്കാരിക്ക് കോവിഡ്, പൊന്‍കുന്നം അരവിന്ദ ആശുപത്രി താല്‍ക്കാ ലികമായി അടച്ചു. വെള്ളിയാഴ്ച ആശുപത്രിയിലെ ജീവനക്കാരിക്ക് കോ  വിഡ് 19 രോഗം സ്ഥിരീകരിതോടെയാണ് നടപടി. ജീവനക്കാരിയുമായി പ്രാ ഥമിക സമ്പര്‍ക്കമുണ്ടായ 45 ആശുപത്രി ജീവനക്കാരെ ക്വാറന്റയിനിലാക്കി എന്നാൽ ഐ.പി അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒ.പിയുടെ പ്രവർത്തനം ഇനി തിങ്കളാഴ്ച്ചയേ ഉണ്ടാവു.  കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധു വാണ് ഇവര്‍. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രി അണിവിമു ക്ത മാക്കി. തുടര്‍ നടപടികള്‍ക്ക് ശേഷമാകും ആശുപത്രി തുറന്ന് പ്രവര്‍ത്തി ക്കുക.

പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് ബാധ സ്ഥിരീകരി  ച്ചു. കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിൽ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ് ഇ വർ. ഇന്നലെ പരിശോധനഫലം പോസിറ്റാവായി വന്നതോടെ ഇവരുമായി പ്രാഥമിക സ മ്പർക്കമുണ്ടായ 45 ആശുപത്രി ജീവനക്കാരെ ക്വാറന്റയിനിലാക്കി.

രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരി 19-ന് രാവിലെ വരെയാണ് കാഷ് കൗണ്ടറിൽ സേ വനമനുഷ്ഠിച്ചത്. ആരോഗ്യവകുപ്പ് അധികൃതരെത്തി ജീവനക്കാരിയുടെ പ്രാഥമിക സമ്പ ർക്കപ്പട്ടിക തയ്യാറാക്കി. അങ്ങനെയാണ് 34 പേരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേ ശിച്ചത്. ആശുപത്രിയും പരിസരവും ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.

ആശുപത്രിയിൽ എത്തിയ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധി കൃതർ അറിയിച്ചു. എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നം നേരിട്ടാൽ ആ രോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് സൂപ്പർവൈസർ ജോർജുകുട്ടി സെബാസ്റ്റിയൻ അറിയിച്ചു.