എരുമേലി : പാപമോക്ഷം തേടി ശരണം വിളികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന എരുമേലിക്ക് ഡിസബറിന്റെ കുളിരില്‍ ഇതാ മൈത്രിയുടെ കീര്‍ത്തി ഉയര്‍ത്തി ആഘോഷങ്ങളും ഒന്നിച്ചെത്തുന്നു. ഛായങ്ങള്‍ പൂശി പേട്ടതുള്ളലും ഒപ്പം ഹരിതപതാകകളും, നിറദീപങ്ങളും, നക്ഷത്രവിളക്കുകളുംപുല്‍ക്കുടുകളും പകരുന്നത് അതിര്‍വരമ്പുകളില്ലാത്ത ഒരുമയുടെ ആഘോഷകാഴ്ചകള്‍.

12നാണ് പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ സ്മരണയും സ്‌നേഹവായ്പും നിറയുന്ന നബിദിനം. എല്ലായിടത്തും തക്ബീര്‍ധ്വനികളോടെ റാലികള്‍ നിറയുമ്പോള്‍ അയ്യപ്പഭക്തരുടെ പേട്ടതുള്ളല്‍ മുന്‍നിര്‍ത്തി ഘോഷയാത്രയും റാലിയും ഒഴിവാക്കും. എരുമേലി മുസ്ലീം ജമാഅത്ത്. പ്രാര്‍ത്ഥനകളും നേര്‍ച്ചഭക്ഷണദാനവുമായി മുസ്ലീം ജമാ അത്ത് പകരുന്ന ഈ മാതൃക അയ്യപ്പഭക്തരോടുള്ള ഐക്യദാര്‍ഡ്യം കൂടിയാണ്. erumely_new-copy
രാവിന്റെ നിഴലില്‍ നിലവിളക്കിന്റെ ശോഭയോടെ ഭക്തിയുടെ സങ്കീര്‍ത്തനങ്ങള്‍ക്കൊപ്പം ശിവപാര്‍വ്വതി സ്മരണയുയര്‍ത്തി നൃത്തചുവടുകള്‍ നിറയുന്ന തിരുവാതിരയാഘോഷം 15നാണ്. ക്ഷേത്രങ്ങളിലും തറവാടുക ളിലുമെല്ലാം അന്ന് എല്ലാവരുമൊത്തുചേരും. സഹനത്തിന്റെ നക്ഷത്രം ഉദിച്ച തിരുപ്പിറവിയുടെ ദിനമായ ക്രസ്തുമസ് 25 നാണ്.

നക്ഷത്രവിളക്കുകളും പുല്‍ക്കുടകളുമായി ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്. മുസ്ലീം പള്ളിയെ വലം ചുറ്റുന്ന അയ്യപ്പഭക്തരും ആഘോഷങ്ങളുടെ അപൂര്‍വ്വ സംഗമവും എരുമേലിയുടെ മതമൈത്രിക്ക് കുടുതല്‍ മിഴിവേകുകയാണ്.lab suppliment-bible1