പൊൻകുന്നം : റോഡ് നന്നായി കിടക്കുന്നത് കണ്ടാൽ വാട്ടർ അതോററ്റിക്കാർക്ക് സഹി ക്കില്ല. പിന്നെ കുത്തിപ്പൊളിക്കുവാനുള്ള തിടുക്കമാണ്. അതിന് ഒത്താശ ചെയ്ത് പൈപ്പ് പൊട്ടലും. പിന്നെ ആ റോഡിന്റെ കാര്യം പറയണ്ട. തിരക്കേറിയ പൊൻകുന്നം – കെവി എംഎസ് – എരുമേലി വഴിയുടെ ഗതി ഇങ്ങനെ ആണ്. സമാന്തര തീർഥാടന പാതയിൽ വാഹന തിരക്ക് ഏറെ ഉണ്ടെങ്കിലും പൈപ്പിനു പൊട്ടാതിരിക്കാൻ കഴിയില്ലല്ലോ. പൊട്ടി യ ഭാഗം ‘ ശരിയാക്കണം ’ എന്നുണ്ട് എങ്കിൽ റോഡ് കുഴിക്കണം. അതാണല്ലോ ഞങ്ങളു ടെ പണി എന്ന മട്ടിലാണ് ജല അതോറിറ്റി ലോക നിലവാരത്തിൽ നിർമിച്ച റോഡ് നിർ ദാക്ഷിണ്യം കുഴിക്കുന്നത്. കുഴിച്ചു കുഴിച്ച് ഒരു പരുവത്തിൽ ആക്കിയിരിക്കുകയാണ് കെവിഎംഎസ് കവല മുതൽ മണ്ണംപ്ലാവ് വരെ ഉള്ള 5 കിലോമീറ്ററിലുള്ള ഭാഗം. കുഴി എണ്ണിയാൽ തീരില്ല എന്ന് നാട്ടുകാർ. ഇതിന് ആര് സമാധാനം പറയും എന്നതാണ് ഇവി ടെയുള്ള പ്രശ്നം.
മഴയിൽ തകരാതിരുന്നത് പൈപ്പ് വെള്ളം തകർത്തു
ലോക നിലവരാത്തിൽ തീർഥാകർക്കായി നിർമിച്ച പാതയുടെ 5 കിലോമീറ്റർ ദൂരം കന ത്ത മഴയിലും തകരാതെ നിന്നെങ്കിലും പൈപ്പ് പൊട്ടി വെട്ടി പൊളിച്ചാണ് തകർന്നത് എ ന്ന് നാട്ടുകാർ പറയുന്നു.കരിമ്പുകയം പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊജക്ട് ഡിവിഷൻ സ്ഥാപിച്ചിരുന്ന പൈപ്പുകളാണിത്. 250എംഎം പിവിസി പൈപ്പു കൾ 4 അടി താഴ്ചയിലാണ് റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്നത്. 3 വർഷത്തിനിടെ സ്ഥാപിച്ച കുഴലുകൾ പൊട്ടുന്നത് ഗുണനിലവാരം ഇല്ലാത്തത് കൊണ്ടാണെന്നു നാട്ടുകാർ ആരോപിക്കുന്നു. പമ്പ് ഹൗസിലേക്ക് മണിമലയാറിൽ നിന്നു വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കൊണ്ടിരിക്കുന്നത്. ഗ്രാമദീപം മുതൽ മണ്ണംപ്ലാവ് പാലം വരെയുള്ള 2 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതിയുടെ പ്രധാന പൈപ്പ് കടന്നു പോകുന്നത്.