കാഞ്ഞിരപ്പള്ളി: കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക  അവകാശങ്ങള്‍ നിഷേധിക്കാനും സഭകളുടെ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനുമുള്ള ആസൂത്രിത നീക്കമാണ് കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ കൊണ്ടുവന്ന ദി കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍ സ്ടീട്യൂഷന്‍ ബില്ലിന്റെ പിന്നിലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആരോപിച്ചു.

ബില്ലിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി  എകെസിസിയുടെ നേ തൃത്വത്തില്‍ ഇടവകളില്‍ കരിദിനമായി ആചരിക്കുമെന്ന് രൂപതാ പ്രസിഡന്റ് ജോ മി കൊച്ചുപറമ്പില്‍,പ്രവര്‍ത്തക സമിതി അംഗം ജെയിംസ് പെരുമാക്കുന്നേല്‍,രൂപതാ മാ ധ്യമ വിഭാഗം കണ്‍വീനര്‍ റോണി കെ.ബേബി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയി ച്ചു. യുണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി ചര്‍ച്ച് ബില്ലി ന്റെ കോപ്പികള്‍ കത്തിക്കും.

വിവിധ മതവിശ്വാസങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തു ന്ന ഇടപെടല്‍ ആശങ്കാജനകമാണെന്ന് രൂപതാ ഭാരവാഹികള്‍ ആരോപിച്ചു.കോടതി വി ധികളുടെയും സര്‍ക്കാരിന്റെ മാത്രം പിണിയാളുകളെ കുത്തിനിറച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ന്റെയും ശുപാര്‍ശകളെ മറയാക്കി മത സ്ഥാപനങ്ങളെ തകര്‍ക്കുവാനും വിശ്വാ സികളെ തമ്മിലടിപ്പിക്കുവാനും അതുവഴി സമൂഹത്തില്‍ നിരീശ്വര വാദം വളര്‍ത്തുവാ നുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത് തീക്കളിയാണ് എന്നും എകെസിസി നേതാക്കള്‍ ആ രോപിച്ചു.ചര്‍ച്ച് ബില്ലിനെ സംബന്ധിച്ച നിയമ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ സര്‍ക്കാരിലെ ഉത്തരവാദപ്പെട്ട ആരും ഇതുവരെ തയാറായിട്ടില്ല എന്നത് ഇതിന്റെ പിന്നിലുള്ള രഹസ്യ അജണ്ടയുടെ തെളിവാണ് .

തിരക്ക് പിടിച്ച് ചര്‍ച്ച് ബില്‍ നടപ്പാക്കില്ല എന്ന് മന്ത്രിമാര്‍ പറയുന്നുണ്ടെങ്കിലും ബില്ലിനെ സംബന്ധിച്ച തെളിവെടുപ്പുകളുമായി കമ്മീഷന്‍ മുന്നോട്ടു പോവുകയാണ്.സര്‍ക്കാരിന് ഈ വിഷയത്തില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ പരസ്യമായി സഭാ വിരുദ്ധ നി ലപാടുകള്‍ സ്വീകരിക്കുന്ന കമ്മീഷന്‍ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കാന്‍ ത യാറാകണം.ദേവസ്വം ബോര്‍ഡ്,വഖഫ് ബോര്‍ഡ് തുടങ്ങിയവക്ക് സമാനമാകണം കത്തോലിക്കാ സ്ഥാപനങ്ങളും എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു നിയമ ഭേദഗതിയെയും അംഗീ കരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ലയെന്നും  ഇതിനെ പ്രതിരോധിക്കാന്‍ ഏതറ്റവും വ രെ പോകാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തയറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ രൂപതാ സെക്രെട്ടറി ജോജോ തെക്കുംചേരിക്കുന്നേല്‍, കാഞ്ഞിരപ്പ ള്ളി ഫൊറോനാ പ്രസിഡന്റ് ജോസ് മടുക്കക്കുഴി, സിനി ജിബു എന്നിവരും പങ്കെടുത്തു.