ഹൈറേഞ്ച് എസ്എന്‍ഡിപിയൂണിയന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വ ത്തില്‍ ഏകദിന വ്യാവസായിക സെമിനാര്‍ യുവ-2017 ഞായറാഴ്ച യൂണിയന്‍ ആസ്ഥാ നത്ത് നടത്തും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് സം സ്ഥാന ചെയര്‍മാന്‍ സന്ദീപ് കടയ്ക്കലിന്റെ അധ്യക്ഷത വഹിക്കും.ലോറന്‍സ് മാത്യു, ഡോ.അനൂപ് വൈക്കം എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വ്യവസായം കൊണ്ട് അഭിവൃദ്ധിപ്രാപിക്കുവിന്‍ എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രബോധനം യുവ തലമുറയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തുന്നതെന്ന് ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേല്‍, സെക്രട്ടറി പി.ജീരാജ്, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ വി. ശ്രീകാന്ത് മഠത്തേടത്ത്, കണ്‍വീനര്‍ വിനോദ് പാലപ്ര എന്നിവര്‍ അറിയിച്ചു