അവൻ ചിരിക്കുകയാണ്, അദ്വൈത് എന്ന ഒരു വയസുകാരൻ ,ഒന്നുമറിയാതെ….
ഒരു പാട് വേദനകൾ ഉള്ളിലൊതുക്കി തന്റെ മാതാപിതാക്കൾ ഉള്ളിൽ  വിതുമ്പുകയാണ് എന്ന് അവന് അറിയില്ല. ഇത് മണിമല കരിക്കാട്ടൂർ സ്വദേശി വേന്തറ വീട്ടിൽ അനീഷ് , ചിപ്പി ദമ്പതികളുടെ മകൻ ഒരു വയസുകാരൻ അദ്വൈത്.ജന്മനാ ഹൃദയത്തിലുണ്ടായ ദ്വാരമാണ് ഈ പിഞ്ചു കുഞ്ഞിന്റെ മുന്നോട്ടുള്ള ജീവിതത്തിന് വിലങ്ങുതടിയായിരിക്കു ന്നത്. ഒപ്പം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നതും സ്ഥിതി സങ്കീർണ്ണമാ ക്കുന്നു.
അദ്വൈത്  ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് വിട്ട് മാറാത്ത രോഗങ്ങ ൾ. ആശുപത്രികൾ പലത് കയറിയിറങ്ങി ,ഒടുവിൽ 6 മാസം കഴിഞ്ഞപ്പോഴാണ് കാര ണം കണ്ടെത്തുന്നത്. ഹൃദയത്തിൽ ദ്വാരം ഉണ്ടായതും,രക്തക്കുഴലുകൾ ചുരുങ്ങുന്നതും അന്നാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ഇത്  കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ 3 മാസം പ്രായമായപ്പോഴേയ്ക്കും ഓപ്പറേഷൻ നടത്തേണ്ടതായിരുന്നു. ഇപ്പോൾ നാൾക്ക് നാൾ ഹൃദയത്തിലെ ദ്വാരം വലുതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.എത്രയും വേഗം ഓപ്പ റേഷൻ നടത്തേണ്ട അടിയന്തിര സാഹചര്യം.
പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്വൈതിന്റെ ചികിത്സ നടത്തുന്നത്. ഇ പ്പോൾ അടിയന്തിരമായി ഓപ്പറേഷൻ നടത്താൻ പറഞ്ഞിരിക്കുകയാണ് ഇവിടുത്തെ ഡോക്ടർമാർ. രണ്ട് ലക്ഷത്തോളം രൂപയാണ് ഓപ്പറേഷന് മാത്രമായി ചെലവ് വരിക. തുടർ ചികിത്സയ്ക്കായി ഭാരിച്ച ചെലവുകൾ പിന്നീടു മുണ്ടാകും.കാർപ്പെന്റർ ജോലി ക്കാരനായ അനീഷിന് ഇത്രയും പണം കണ്ടെത്താൻ യാതൊരു മാർഗ്ഗവുമില്ല. കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനിടയിൽ കൃത്യമായി പണിക്ക് പോലും പോകു വാൻ കഴിയാത്ത സ്ഥിതിയാണ്.പലരുടെയും സഹായ കൊണ്ടാണ് കുട്ടിയുടെ ഇതുവരെ യുള്ള ചികിത്സയും നിത്യ ചെലവുകളും നടന്നത്. ഇനി മുന്നോട്ട് എങ്ങനെ നീങ്ങും എന്ന ത് ഈ കുടുംബത്തിന് മുന്നിൽ ഇന്ന് വലിയ ചോദ്യചിഹ്നമാണ്. തങ്ങളുടെ കുഞ്ഞിന്റെ ചിരി മായാതിരിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് അദ്വൈതിതിന്റെ മാ താപിതാക്കൾ.
ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ നിങ്ങളുടെ വിലയേറിയ സഹായം ആവശ്യ മാണ്. അനീഷിന്റെ ഫോൺ നമ്പർ:9656166142. അദ്വൈതിന്റെ മാതാവിന്റെ പേ രിലുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
പേര്:ചിപ്പി ജയകുമാർ
സൗത്ത് ഇന്ത്യൻ ബാങ്ക്
എടത്വ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 0531053000002732
ഐ.എഫ്.എസ്.സി. കോഡ്: SIBL0000531