കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിൽ  ഗവേഷണത്തിന്റെ് പുതിയ  സാധ്യ തകൾക്ക് തുടക്കമിട്ടുകൊണ്ട്  നിർമ്മിച്ച അത്യന്താധുനിക ക്രമീകരണങ്ങളുള്ള സയൻസ് റിസർച്ച് ലാബ്, കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാൾ  ഡിജിറ്റൽ ക്ലാസ് മുറികൾ എന്നിവ അടങ്ങിയ സുവർണജൂബിലി സ്മാരക അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ അഭി. മാർ മാത്യു അറയ്ക്കൽ പിതാവ് നിർവ്വഹിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം നിയുക്ത രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജർ മാനേജർ  ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച യോഗ ത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മു ഖ്യപ്രഭാഷണം നിർവ്വഹിച്ചു . കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കൃഷ്ണകുമാർ കെ.എൻ. രൂപതാ വികാരി ജനറാൾ മോൺ. ജോർജ് ആലുങ്കൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം, മുൻ പ്രിൻസിപ്പൽ ഡോ. കെ. അല ക്സാണ്ടർ, വൈസ് പ്രിൻസിപ്പൽ ഡോ. ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു.