അദ്വൈതിന് സഹപാഠികളുടെ കണ്ണീർമഴയിൽ അന്തിമോപചാരം. ഇളങ്ങുളം സെന്റ് മേ രീസ് ഹൈസ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ അദ്വൈതിന്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളായിരുന്നു. പ്രിയ കൂട്ടുകാരനെ അവസാനമായി ഒരുനോക്കുകാണാൻ കണ്ണീർ അനുവദിക്കാതെ മറ തീർത്തു.സഹപാഠികൾ എല്ലാവരും പൊട്ടിക്കരഞ്ഞപ്പോൾ അധ്യാപകരും കണ്ണീരണി ഞ്ഞു. രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി, ഇളങ്ങുളം പള്ളി വികാ രിയും സ്‌കൂൾ മാനേജറുമായ ഫാ.അഗസ്റ്റിൻ കാര്യപുറം,പ്രഥമാധ്യാപിക ലൗലി ജേക്ക ബ്,പി.ടി.എ.പ്രസിഡന്റ് ടോമി പുത്തൂർ,പഞ്ചായത്ത് അംഗങ്ങൾ, രക്ഷിതാക്കൾ തുട ങ്ങിയവരെല്ലാം അന്തിമോചാരമർപ്പിച്ചു.
എലിക്കുളം മടുക്കക്കുന്നേൽ വീട്ടിൽ സിജിയുടെയും സിന്ധുവിന്റെയും മകനായ അദ്വൈ ത് ഞായറാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്ത് മരത്തിൽ ചാരിവെച്ചിരുന്ന കോൺക്രീറ്റ് ജനൽ മറിഞ്ഞുവീണ് മരിച്ചത്.സ്‌കൂളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പി ൽ സംസ്‌കരിക്കുമ്പോൾ കണ്ണീരോടെ നാടൊന്നാകെ യാത്രാമൊഴിയുമായുണ്ടായിരുന്നു.