മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍ പ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിലായി. എരുമേലി വള്ളിയനാട്ടു വീട്ടില്‍ സാം വി. ജോണ്‍ (50)യാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപന ത്തി ലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച്‌ ജോലിക്ക് എ ത്തിയത് സൂപ്പര്‍വൈസര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സാം കൈയില്‍ കരുതിയ കത്തി എടുത്ത് സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തി.
ഉടൻ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ കഴുത്തില്‍ 13 സ്റ്റിച്ചുകളുണ്ട്. സൂപ്പര്‍വൈസര്‍ പിന്നീട് മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇൻസ്പെ ക്ടര്‍ സാജു ജോര്‍ജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.