കാഞ്ഞിരപ്പള്ളി : മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയും ഭാഷാ-സാഹിത്യ പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നു ന ൽകുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ ബഷീർ ഭാഷാ സാഹിത്യോത്സവം സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവ ത്തിന്റെ ഭാഗമായി വായന, എഴുത്ത്, പ്രസംഗം, ക്വിസ്, പുസ്തകപരിചയം, സൃഷ്ടിപര മത്സരങ്ങൾ തുടങ്ങി വിദ്യാർഥികളുടെ ഭാഷാ-സാഹിത്യ അഭിരുചി വളർത്തുന്ന വൈവി ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.
യോഗത്തിൽ അധ്യാപകൻ നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. പാല നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഷെമീർ കൊല്ലക്കൻ, എച്ച് എം ഇൻ ചാർജ് ദീപ ബി.എം, എസ് ആർ ജി കൺവീനർ അമ്പിളി ആർ നായർ, ആഷ്ലി ഷാജി, എബിൻ പുന്നൂസ്, ജോയൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു

+ There are no comments
Add yours