പൊൻകുന്നം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം ആകുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലികൾക്കായി ഓടിയ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളി ലെ ഡ്രൈവർമാർക്ക് ഇതുവരെ വാടക ലഭിച്ചിട്ടില്ല. ഇതു മൂലം ഇവർ ദുരിതത്തിലായിരിക്കുകയാണ്.

കള്ള ടാക്സികളും , റെന്റ് എ കാറും പെരുകുന്ന ഇക്കാലത്ത് കുറഞ്ഞ തുകയ്ക്കാണ് ഇവർ തിരഞ്ഞെടുപ്പ് ജോലികൾക്ക് ഓടിയത്. ഉന്നത ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകു പ്പ് ഉദ്യോഗസ്ഥരും പല സ്റ്റാൻഡുകളിൽ നിന്നും ഇവരെ നിർബന്ധ പൂർവ്വം തിരഞ്ഞെടുപ്പ് ജോലികൾക്ക് വിളിക്കുകയായിരുന്നു. വളരെ കുറഞ്ഞ വാടകയ്ക്ക് ഓടിയിട്ടും അത് സമയബന്ധിതമായി ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇനിയും വാടക കിട്ടുവാൻ വൈകിയാൽ സംയുക്തമായി പ്രത്യക്ഷ സ മര പരിപാടികൾ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിവിധ യൂനിയനുകൾ.

+ There are no comments
Add yours