കാഞ്ഞിരപ്പള്ളി ഏകെ.ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗവൺമേൻ്റ് താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. കുട്ടികൾ ഡോക്ടേഴ്സിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്റ്റ്യൻ പീടികമല എസ്.ജെ, ജെ.ആർ.സി ടീച്ചർ കൗൺസിലർ ആൻ്റണി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദിനാചാരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു കുട്ടികൾക്ക് ആരോഗ്യ പരിപാലനത്തെ കുറിച്ച് ഒരു ബോധവൽക്കരണക്ലാസ്സ് നടത്തി.


+ There are no comments
Add yours