കാഞ്ഞിരപ്പള്ളി നിവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് സുനി പത്യാല നിവേദനം സമർപ്പിച്ചു. ഇതോടൊപ്പം മാളിയേക്കൽ പാലത്തിന് സമീപം ചിറ്റാർ പുഴയോരത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടും നിവേദനം സമർപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല ഒപ്പമുണ്ടായിരുന്നു.


+ There are no comments
Add yours