കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ജൂലൈ 1 ബുധനാഴ്ച ആരംഭിക്കും. അക്കാദമിക വർഷത്തിന് ആരംഭം കുറിച്ച് കോളജ് ഓഡി റ്റോറിയത്തിൽ നടത്തുന്ന സമ്മേളനത്തിൽ കേരള സർക്കാർ സർവ്വവിജ്ഞാനകോശ വകുപ്പ് മുൻഡയറക്ടർ പ്രൊഫ. മ്യൂസ് മേരി ജോർജ്ജ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അഡ്‌മിഷൻ നേടിയ വിദ്യാർത്ഥികൾ ജൂലൈ 1 ബുധനാഴ്ച രാവിലെ 10 മണിക്ക് രക്ഷകർത്താക്കളുമായി കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണന്ന് പ്രിൻസിപ്പൽ അറിയിച്ചു.

+ There are no comments
Add yours