എക്സൈസ് മന്ത്രി ആയിരുന്ന കാലത്ത് കെ നാരായണക്കുറപ്പ് കാണിച്ച ദീർഘവീക്ഷണമാണ് ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപനം നടത്തുവാൻ കാരണമായത് എന്നും, പൊ തുജീവിതത്തിന്റെ സംശുദ്ധിയും എളിമയും ജീവിതത്തിൽ എന്നും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ നാരായണ കുറുപ്പ് എന്നും ജോസ് കെ മാണി എം പി. കെ നാരായണ ക്കുറുപ്പ് പതിമൂന്നാം ചരമ വാർഷിക ദിനം,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയും നാരായണക്കുറുപ്പഫൗണ്ടേഷനും സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഎ എം മാത്യു ആനിത്തോട്ടം യോഗത്തിന് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഡോ എൻ ജയരാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻമന്ത്രി റോഷി അഗസ്റ്റിൻ, മുൻ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തങ്കൽ, സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ട്രെഷറാർ മാത്തുകുട്ടി കുഴിഞാലി, റെജി പോത്തൻ, സുമേഷ് ആൻഡ്രൂ സ് എന്നിവർ സംസാരിച്ചു. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് പരീക്ഷയിൽ റാങ്ക് നേടിയ കുട്ടികളെ ഈ യോഗത്തിൽ ആദരിച്ചു

+ There are no comments
Add yours