കാഞ്ഞിരപ്പള്ളി: യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് മലയാ ളികൾ. കാ ഞ്ഞിരപ്പള്ളിയിൽ നിന്നും കാശ്മീരിലേക്ക് യാ ത്ര ചെയ്ത് തിരിച്ചെത്തി യിരിക്കുകയാണ് മുന്ന് യുവാക്ക ൾ.

കാഞ്ഞിരപ്പള്ളി പാറത്തോട് അരീക്കൽ സിയാദ് ഇബ്രാഹിം സുഹൃത്തു ക്കളായ ചാലക്കുടി വെള്ളൂരാൻ വീട്ടിൽ ഡെൽവിൻ വർഗ്ഗീസ്, കൊച്ചി ക്കാരൻ മേടാറത്ത് ബാലമുരുഗൻ എന്നിവരാണ് മുപ്പത് ദിവസത്തെ യാ ത്രക്ക് ശേഷം തിരിച്ചെത്തിയത്.







മെയ് 2ന് കാറിൽ പുറപ്പെട്ട സംഘം 14 സംസ്ഥാനങ്ങളിലൂടെ പതിനൊ ന്നായിരം കിലോമിറ്ററുകളാണ് സഞ്ചരിച്ചത്. യാത്രക്കായി മുന്ന് ലക്ഷ ത്തോളം രൂപയാണ് ഇവർക്ക് ചി ലവായത്. ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്ന മൂവരും വർഷങ്ങൾ നീണ്ട പരിചയത്തിനിടെ യാണ് ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നതിനായുള്ള യാത്രയെക്കുറിച്ച് ചിന്തിക്കുന്നത്.



ഒരു വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കാറിൽ കാഞ്ഞിരപ്പ ള്ളിയിൽ നിന്നും കാശ്മീരിലേക്ക് യാത്ര തിരി ക്കുന്നത്. കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ, ജമ്മുകാശ്മീർ, ഹരി യന, ഡൽഹി, ഛത്തീ സ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലു ങ്കാന ആന്ധ്രപ്ര ദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സംഘം സന്ദർ ശിച്ചു.



ഇന്ത്യയുടെ ആത്മാവിനെ കണ്ടറിഞ്ഞ് ചരിത്ര സ്മാരക ങ്ങളും സ്ഥലങ്ങ ളും പുതിയ അനുഭവം പകർന്നെന്ന് ഈ യുവാക്കൾ പറയുന്നു. കേരള ത്തെ അപേക്ഷിച്ച് മറ്റ് സം സ്ഥാനങ്ങളിലെ കടുത്ത ചൂട് യാത്രയിലേറെ ബുദ്ധിമുട്ടു ണ്ടാക്കി. ഇടയ്ക്ക് കാറിന്റെ ടയർ പഞ്ചറായതല്ലാതെ മറ്റ് തടസങ്ങൾ ഒന്നുമില്ലാതെ യാത്ര അവിസ്മരണിയ മായിരു ന്നെന്നും ഇവർ പറയുന്നു.



കാശ്മീരിലെത്തിയ ശേഷം കർ ഫ്യു പ്രഖ്യാപനമുണ്ടായത് വീടുമായി ബന്ധപ്പെടുന്നതിന് തടസമായി. രണ്ട് ദിവസം വീട്ടുകാരുമായി ബന്ധപ്പെ ടാൻ കഴിയാതിരുന്നത് ഏറെ ബുദ്ധിമുട്ടിലാക്കി. യാത്രവേളയിൽ ഇന്ത്യ ൻ പട്ടാളം ഏറെ സഹായിച്ചെന്നും ഇവർ പറയുന്നു. കർഫ്യു പ്രഖ്യാ പന ത്തിനിടയിൽ പലതടസങ്ങളുമുണ്ടായെങ്കിലും പട്ടാളം സഹായി ച്ചാണ് വാഹനം മുന്നോട്ട് പോയത്.

ചരിത്രമുറങ്ങുന്ന കാശ്മീരിലെ യുദ്ധഭൂമിയിലുടെയുള്ള യാത്ര ജീവിത ത്തിലെ മറക്കാനാവത്തതാണെന്നും ഇവർ പറഞ്ഞു. സംസ്ഥാന പുറത്തേ ക്ക് ഒരുപാട് യാത്രകൾ നട ത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ദീർഘ നാൾ നീണ്ട് നിന്ന യാത്ര ചെയുന്നത്.
അതിർത്തി രാജ്യങ്ങളായ നേപ്പാ ളിലേക്കും ഭൂട്ടാനിലേ ക്കും കാർ മാർഗം യാത്ര തിരിക്കാ നാണ് പദ്ധതി. മറ്റ് സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും സുന്ദരം നമ്മുടെ കൊച്ചുകേരളമാണെന്ന് ഇവർ പറയുന്നു.