കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി- എരുമേലി റോഡിലെ 26ാം മൈൽ പാലത്തിൽ ഉണ്ടായിരുന്ന ഗതാഗത നിയന്ത്രണം ബുധനാഴ്ച മുതൽ ഒഴിവാക്കുമെന്ന് പൊതുമരാമ ത്ത് അധികൃതർ അറിയിച്ചു. പാലത്തിന്റെ ബലക്ഷയം ഉണ്ടായ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് പാലം ബലപ്പെടുത്തിയതോടെയാണ് ഗതാഗതം പീണ്ടു പുനസ്ഥാപിച്ചത്.

പാലം അപകടവാസ്ഥിയിലായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഭാരവാഹനങ്ങ ളുടെ ഗതാഗതം നിരോധിക്കുകയും ചെറുവാഹനങ്ങളുടെ ഗതാഗതം ഒരു വശത്തു കൂടിയാക്കുകയും ചെയ്തിരുന്നു. പാലം പുതുക്കി പണിയണമെന്നുള്ള ആവശ്യവു മായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാൽ മണ്ഡലകാലം അടുത്തതോടെ പാലം പൊളിച്ചാൽ ഗതാഗതം താറുമാറാകുമെന്ന് കണക്കെടുത്താണ് പാലത്തിന്റെ നിലവിലെ പോരയമകൾ നികത്തി ഗതാഗതം വീണ്ടും പുനസ്ഥാപിച്ചത്.

പാലത്തിന്റെ കരിങ്കൽ ഉപയോഗിച്ച് നിർമ്മിച്ച തൂണുകളുടെ കല്ലുകൾ ഇളകി മാറി യ നിലയിലായിരുന്നു. തുടർന്ന് മന്ത്രി ജി. സുധാകരന്റെ നിർദേശ പ്രകാരം പൊതുമ രാമത്ത് ചീഫ് എഞ്ചിനിയർ എം.എൻ ജീവരാജ് പാലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്നും പുതിയ പാലം നിർമിക്കണമെന്നും അദേഹം അറിയിച്ചിരുന്നു. എന്നാൽ മണ്ഡല കാലത്തിന് മുമ്പ് പുനർനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് താൽക്കാലികമായി അറ്റകുറ്റപണികൾ നടത്തി പാലം ബലപ്പെടുത്താൻ തീരുമാനിച്ചത്.

പുതിയ പാലം പുനർനിർമാണം ഈ തീർത്ഥാടന കാലത്തിന് ശേഷമേ ഉണ്ടാവുകയു ള്ളൂ. തീർത്ഥാടക വാഹനങ്ങളിൽ 50 ശതമാനവും എരുമേലിക്ക് പോകുന്നത് ഇരുപ ത്തിയാറാം മൈൽ വഴിയാണ്. പുതിയ പാലം നിർമിക്കാനുണ്ടാകുന്ന കാലം താമസം കണക്കിലെടുത്താണ് പാലം പുനർ നിർമാണം മാറ്റി വെച്ചിരിക്കുന്നത്. പാലത്തിന്റെ തൂണുകൾ താൽക്കാലികമായി ബലപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡല കാലത്ത് വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.