കോവിഡിനെ പ്രതിരോധിക്കാൻ രാജ്യമാകെ ലോക്ഡൗണിലായിരിക്കുമ്പോൾ വിശ്രമ ര ഹിത സേവനവുമായി ആപ്ദാമിത്ര വാളണ്ടിയർമാർ രംഗത്ത്.കോട്ടയം ജില്ലയിൽ 200 ഓളം വാളണ്ടിയർമാരാണ് സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ദുരന്തങ്ങളുടെ തീവ്രത കുറക്കുന്നതിന് വേണ്ടിയാണ് ദുരന്ത നി വാരണ സേന ആപ്ദാമിത്ര രൂപീകരിച്ചത്.കേരളത്തിൽ മഹാപ്രളയത്തിന് ശേഷമാണ് കേരളം ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കീഴിൽ ഇത്തരമൊരു പരിപാടിക്ക് നേതൃത്വം കൊടുത്തത്.
അഗ്നിരക്ഷാ സേനയുടെ തൃശൂർ ട്രയിനിംഗ് അക്കാഡമിയിൽ നിന്നും പരിശീലനം നേടിയ 200 ആപ്ദാമിത്ര വാളണ്ടിയർമാരാണ് കോട്ടയം ജില്ലയിൽ സേവനരംഗത്തുള്ളത്.ഓഖി ദുരന്തകാലത്തും,കഴിഞ്ഞ പ്രളയകാലത്തും ശ്രദ്ധേയമായ സേവനങ്ങളാണ് ഇവർ നിർവ്വ ഹിച്ചിട്ടുള്ളത്.ഇപ്പോൾ നാടാകെ കോവിഡ് ഭീതി പരത്തുമ്പോൾ,നാടും നഗരവും അണു വിമുക്തമാക്കി കോവിഡിനെ പ്രതിരോധിക്കുകയാണ് ഈ സന്നദ്ധസേന വാളണ്ടിയർമാ ർ.ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളാണ് ഇവർ അണുവിമുക്തമാക്കുന്നത്.ടൗണുകൾ,ആശുപത്രികൾ,റേഷൻകടകൾ,അംഗൻവാടികൾ,കോടതികൾ,പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങൾ ആപ്ദാമിത്ര വാളണ്ടിയേഴ്സ് അണുവിമുക്തമാക്കുന്നു.
ഇതോടൊപ്പം പ്രായാധിക്യം ചെന്ന നിരാലംബരായ രോഗികൾക്ക് മരുന്നും മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു.ഓരോ പ്രദേശത്തേയും അഗ്നിരക്ഷാ നിലയവുമായി ചേർന്നും ആപ്ദാമിത്ര വാളണ്ടിയേഴ്സ് സ്വന്തമായും പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി അംഗ്നിരക്ഷാ തലവൻ ജോ സഫ് ജോസഫ് ,ആപ്ദാമിത്ര വാളണ്ടിയേഴ്സ് കോഡിനേറ്റർമാരായ അരുൺ ശങ്കർ, നി സാർ എന്നിവരുടെ നേതൃത്വത്തിലാണ് വാളണ്ടിയേഴ്സിൻ്റെ പ്രവർത്തനം.
കഴിഞ്ഞ ദിവസo കാഞ്ഞിരപ്പള്ളി ഗവ.ജനറൽ ആശുപത്രി കെട്ടിങ്ങളും പരിസരവും കാ ഞ്ഞിരപ്പള്ളി ഫയർ & റെസ്ക്യുവും ആപ്താ മിത്രാ സിവിൽ വോളണ്ടിയേഴ്സും ചേർന്ന് അണുവിമുക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിലും കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗ ങ്ങളിലായി ഗവണ്മെന്റ് ഹോസ്പിറ്റൽ, സപ്ലൈകോ, അംഗനവാടി, പഞ്ചായത്ത്‌ ഓഫീ സ്, വില്ലേജ് ഓഫീസ്, റേഷൻകടകൾ, വെയിറ്റിങ് ഷെഡുകൾ, അഥിതി തൊഴിലാളികളു ടെ താമസസ്ഥലം, പോസ്റ്റ്‌ ഓഫീസ്, ബസ്സ്റ്റാൻഡ് ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ മേഘലകളിൽ ആപ്ത മിത്ര വളണ്ടിയർമാർ അണുവിമുക്‌തമാക്കി.