ഇളങ്ങുളം: ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ പുനരുദ്ധാരണഭാഗമായി ജീര്‍ ണാവസ്ഥയിലായ ചുറ്റമ്പലവും ബലിക്കല്‍ പുരയും ഉള്‍പ്പെടെയുള്ള ഭാഗ ങ്ങള്‍ പൊളിച്ചു നീക്കുന്ന ജോലികള്‍ തുടങ്ങി. പ്രതിഷ്ഠാദിനം കൂടിയായ ഞായറാഴ്ച പ്രത്യേകപൂജകള്‍ക്കു ശേഷമാണ് പൊളിച്ചു നീക്കല്‍ തുടങ്ങി യത്. രാവിലെ മുതല്‍ ക്ഷേത്രസന്നിധിയില്‍ ഭക്തര്‍ അഖണ്ഡനാമജപം നട ത്തി.

പൂര്‍ണ്ണമായും ശിലയിലും തടിയിലും പുനര്‍ നിര്‍മിക്കുന്ന ചുറ്റമ്പലത്തി ന്റെ മേല്‍ക്കൂര ചെമ്പ് പൊതിയും. ശിലയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ ചെങ്ങന്നൂര്‍ സദാശിവനാചാരിയുടെ നേതൃത്വത്തിലും തടിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചന്തിരൂര്‍ കര്‍മാലയം മോഹനനാചാരിയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. 
ചുറ്റമ്പലം പൊളിച്ചു നീക്കുമ്പോള്‍ ക്ഷേത്രം നിന്നിരുന്ന ഭാഗം മഴയും വെയി ലുമേല്‍ക്കാതിരിക്കുന്നതിനായി പൂര്‍ണ്ണമായും പന്തലിടുന്ന പ്രവര്‍ത്തനങ്ങ ളും അവസാന ഘട്ടത്തിലാണ്. നൂറടിയോളം നീളവും എഴുപതടിയോളം വീതിയുമുള്ള ഇരുമ്പു മേല്‍ക്കൂരയുള്ള പന്തലാണ് നിര്‍മിക്കുന്നത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇപ്പോള്‍ താത്ക്കാലികമായി നിര്‍മിക്കു ന്ന പന്തല്‍ അഴിച്ചെടുത്ത് മതില്‍ക്കകത്ത് ഇരുവശങ്ങളിലുമായി നടപ്പന്തല്‍ നിര്‍മിക്കും.

എണ്ണൂറു വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന്റെ ചുറ്റമ്പലം പൊളി ച്ചു നീക്കുമ്പോള്‍ കിട്ടുന്ന കല്ലുകളും മരഉരുപ്പടികളും നശിപ്പിക്കാതെ പുന രുപയോഗിക്കും. ആറാട്ടുകടവിലെ കൊട്ടില്‍ നിര്‍മാണത്തിനായാണ് പ്രധാ നമായും ഇതുപയോഗിക്കുന്നത്. തലമുറകളിലെ ആയിരക്കണക്കിന് ഭക്ത രുടെ പ്രാര്‍ഥനയുടെ പുണ്യവും ഊര്‍ജവും പേറുന്ന ക്ഷേത്രഭാഗങ്ങള്‍ നശി ക്കാതെ ഉപയോഗിക്കണമെന്ന തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.
 ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ പൂജകള്‍ക്കു ശേഷം എട്ടു മണിക്ക് നടയടക്കും.