NEW DELHI, INDIA SEPTEMBER 03: Former IAS officer Alphons Kannanthanam takes the oath during the swearing-in ceremony of new ministers at the Presidential Palace in New Delhi.(Photo by Pankaj Nangia/India Today Group/Getty Images)

ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എരുമേലിയിലെ നിര്‍ദിഷ്ട സ്ഥലത്തിന്റെ പേരിലുള്ള കേസ് തീര്‍ പ്പാക്കണം. വിധി വരട്ടെ എന്നാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെയും നിലപാട്. ശബരി റെയില്‍വേയുടെ കാര്യവും ചര്‍ച്ച ചെയ്യേണ്ടതു ണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രസ് ക്‌ളബ് സംഘടിപ്പിക്കുന്ന ശബ രിമല സുഖദര്‍ശനം സംവാദ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകരെ തൊഴി ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇതി നായി റബര്‍ ബോര്‍ഡ് പ്രതിനിധികള്‍ കര്‍ഷകരുമായി ചര്‍ച്ച നട ത്തും. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതില്‍ കേന്ദ്ര  മാണ് തടസ്സമെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാം. അതല്ലെങ്കില്‍ പുതി യ നിര്‍ദേശം സമര്‍പ്പിക്കണം. ശബരിമല, ശ്രീ പത്മനാഭ സ്വാമി ക്ഷേ ത്രം എന്നിവ ഉള്‍പ്പെടുത്തി തീര്‍ഥാടക സര്‍ക്യൂട്ട് പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരമായെന്നും കണ്ണന്താനം പറഞ്ഞു.

പ്രസ് ക്‌ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷനായി. സെക്രട്ടറി ബിജു കുര്യന്‍, സി ജി ഉമേഷ് എന്നിവര്‍ സംസാരിച്ചു.