കളളൻമാരെ പിടിക്കാൻ എസ്ഐ പോയപ്പോൾ കളളൻ കയറിയത് എസ്ഐ യുടെ വീട്ടിൽ!!  അലമാരിയിലെ പണം എടുത്തില്ല..  കളളൻ ആദ്യം ചെയ്തത് കാക്കി യൂണിഫോം എടുത്ത് പറമ്പിലേക്കെറിഞ്ഞു.
എരുമേലി : ആ കളളനോട് തനിക്ക് ഒട്ടും ദേഷ്യമില്ലന്ന് എസ്ഐ മുരളീ ധരൻ. എങ്കിലും അവനെ പിടികൂടുക തന്നെ ചെയ്യുമെന്നും അതിനായി അന്വേഷണംപുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എരുമേലി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എം എൻ മുരളീധരൻറ്റെ മുണ്ടക്കയം വരി ക്കാനിയിലുളള വീട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കളളൻ കയ റുമ്പോൾ മോഷണങ്ങളും കുറ്റകൃത്യങ്ങളും പിടികൂടാൻ എരുമേലിയി ൽ രാത്രിപട്രോളിംഗിലായിരുന്നു എസ്ഐ.
പിന്നാമ്പുറത്തെ ബലമേറിയ കതകിൻറ്റെ അടിവശം കമ്പിപ്പാര കൊണ്ട് തിക്കി ഇളക്കി കതക് തുറന്ന് അകത്ത് കയറിയ കളളൻ വീട്ടിൽ നിന്നും ഒരു ഗ്ലാസ് എടുത്ത് കൈയിലുണ്ടായിരുന്ന മദ്യം അതിലൊഴിച്ച് കഴിച്ച ശേഷം ഗ്ലാസ് പറമ്പിലേക്കെറിഞ്ഞു. വീട്ടുകാർ ഉണർന്നെണീറ്റ് വന്നാൽ അറിയാനായി ഹാളിലിരുന്ന ഇരുമ്പ് കസേര തല കീഴായി  വാതിലിന് വിലങ്ങനെ വെച്ചു. വീടിനുളളിൽ ലൈറ്റുകൾ ഓഫ് ചെയ്തിട്ടില്ലായി രുന്നു. വെളിച്ചം കളളന് കാര്യങ്ങൾ എളുപ്പമാക്കി. എസ്ഐ യുടെ ഭാര്യ ഉറങ്ങിക്കൊണ്ടിരുന്ന മുറിയിലെത്തി അലമാര തുറന്നു.
എസ്ഐ യുടെ യൂണിഫോമും മാസ ശമ്പളതുകയും അലമാരയിലുണ്ടാ യിരുന്നു. എന്നാൽ കളളൻ പണമെടുത്തില്ല. അത് ഭദ്രമായി യഥാസ്ഥാന ത്ത് വെച്ചിട്ട്   യൂണിഫോം എടുത്ത് വീടിന് വെളിയിലേക്ക് വലിച്ചെറി ഞ്ഞു. അപ്പോഴേക്കും ശബ്ദം കേട്ട് എസ്ഐ യുടെ മകൻ ഉണർന്ന് എ ത്തി. ജനിച്ച് ഒരു മാസമായ കൈക്കുഞ്ഞുമായി എസ്ഐ യുടെ മകളും ഭാര്യയും പിന്നാലെയെത്തി.
എന്നാൽ ഭാര്യയും മകളും കുഞ്ഞും അണിഞ്ഞിരുന്ന വിലപിടിപ്പുളള സ്വർണാഭരണങ്ങളൊന്നും തന്നെ കളളന് വേണ്ടായിരുന്നു. മകൻറ്റെ കൈതണ്ടയിലെ ചെയിൻ പറിച്ചെടുത്ത് എല്ലാവരെയും മുറിയിലിട്ട് പൂട്ടി കളളൻ പുറത്തുകടന്ന് സ്ഥലം വിട്ടു. ലക്ഷങ്ങളുടെ സ്വർണം വേ ണ്ടെന്ന് വെച്ച് സ്ഥലം വിട്ട കളളൻ പോകുമ്പോൾ ഒരു കാര്യം മാത്രം മറന്നില്ല. അടുക്കളയുടെ പിന്നാമ്പുറത്ത് കഴിഞ്ഞ ദിവസം വാങ്ങി സൂക്ഷിച്ചിരുന്ന വെട്ടുകത്തി നേരത്തെ കളളൻ കണ്ടുവെച്ചിരുന്നു.
ഇത് എടുത്ത് സ്വന്തമാക്കികൊണ്ടാണ് കളളൻ സ്ഥലം വിട്ടത്. വിവരമ റിഞ്ഞ് പോലിസ് പ്രദേശമാകെ തിരഞ്ഞെങ്കിലും കളളനെ കിട്ടിയില്ല. ലക്ഷങ്ങളുടെ കവർച്ച നടത്താമായിരുന്നിട്ടുംഅതിന് തുനിയാതെ രണ്ടര പവൻറ്റെ സ്വർണം മാത്രം അപഹരിച്ചതാണ് കളളനോട് ദേഷ്യം തോന്നാ തിരുന്നതെന്ന് എസ്ഐ മുരളീധരൻ നെടുവീർപ്പോടെ പറയുന്നു.
തമി ഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്നും മോഷണത്തിൽ സകല വഴി യും പഠിച്ച തിരുടൻമാർ കോട്ടയം ജില്ലയിലും കാഞ്ഞിരപ്പളളി താലൂ ക്കിലും എത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലിസ് ചീഫും ലോക്കൽ സ്റ്റേഷനുകളിലെ എസ്ഐ മാരും മാധ്യമങ്ങളിലൂടെ മുന്നറിയി പ്പ് നൽകി രണ്ട് ദിവസം തികയും മുമ്പെയാണ് തീക്കട്ടയിലും ഉറുമ്പ് കയ റിയെന്നതു പോലെ എസ്ഐ യുടെ വീട്ടിൽ കളളൻ കയറി മോഷണം നടത്തി രക്ഷപെട്ടത്.
തമിഴനായ മോഷ്ടാവാണ് കൃത്യം നടത്തിയതെന്ന് സംശയം ശക്തമാണ്. വീടുകളുടെ പിന്നാമ്പുറത്തെ കതകുകൾ ദുർബലവും മുൻഭാഗത്തെ കതകുകൾ ഈടുറ്റതുമാണ് മിക്കയിടങ്ങളിലും. പിന്നാമ്പുറത്ത് തൂമ്പ, മൺവെട്ടി, നാളികേരം പൊതിക്കാനുപയോഗിക്കുന്ന പാര, അലവാങ്ക്, കൊക്കോടാലി, വെട്ടുകത്തി, പുല്ല് ചെത്താനുളള അരുവ, തുടങ്ങിയതെ ല്ലാം കൂട്ടിയിടുന്നതും മിക്കവരുടെയും പൊതു ശീലമായി മാറിക്കഴി ഞ്ഞിരിക്കുന്നു.
ഇവയുപയോഗിച്ച് കതക് കുത്തി തുറന്നാണ് മോഷണം നടക്കുന്നത്. കളളൻമാർക്ക് മോഷണം നടത്താൻ അവസരമൊരുക്കി കൊടുക്കുന്ന ഈ പ്രവണത ഉപേക്ഷിക്കണമെന്ന് ജില്ലാ പോലിസ് ചീഫ് എൻ രാമ ചന്ദ്രൻ കഴിഞ്ഞ ദിവസം കോട്ടയത്തിനടുത്ത് കവർച്ചാ സംഘത്തെ പിടികൂടിയപ്പോൾ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുന്നറി യിപ്പായി പറഞ്ഞിരുന്നു.