എരുമേലിയിൽ ഐസി യൂണിറ്റിന് പൂട്ടഴിയില്ല : തുറക്കാനാവില്ലന്ന് ലോകായുക്തയോട് ആരോഗ്യവകുപ്പ് ; വേണ്ടത് ഒൻപത് ഡോക്ടർമാർ

എരുമേലി : എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഇൻറ്റൻസീ വ് കെയർ യൂണിറ്റ് ശബരിമല സീസണിലല്ലാതെ സ്ഥിരമായി പ്രവർ ത്തിക്കുന്നത് അധിക ബാധ്യതയാകുമെന്ന് ആരോഗ്യ വകുപ്പ്. യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കുന്നില്ലങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് ലോകായുക്ത കോടതി മുന്നറയിപ്പ് നൽകിയിരുന്നു. കേസ് നാളെ കോട തി പരിഗണിക്കും. നാളെ മുതൽ യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്ക ണമെന്ന് ഉപലോകായുക്ത കോടതി ഉത്തരവിട്ടിരുന്നു.

ഒരു കാർഡിയോളജി ഡോക്ടർ, നാല് ഫിസിഷ്യൻമാർ, നാല് കാഷ്വാൽ റ്റി മെഡിക്കൽ ഓഫിസർമാർ എന്നിങ്ങനെ ഒൻപത് ഡോക്ടർമാരാണ് ഐസി യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കുന്നതിന് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് അനുശാസിക്കുന്ന നിബന്ധനയാണിത്. ഡോക്ടർമാരെ കൂടാതെ പരിശീ ലനം നേടിയ ഒൻപത് സ്റ്റാഫ് നഴ്സുമാരുടെ സേവനവും വേണം. ഇതെ ല്ലാം ഉൾപ്പടെ 19 ജീവനക്കാരെയാണ് ഐസി യൂണിറ്റിലേക്കായി പുതിയ തായി നിയമിക്കേണ്ടി വരിക.

ഇത് സർക്കാരിന് അധികബാധ്യത സൃഷ്ടിക്കും. ശബരിമല സീസണിൽ കൂടുതൽ ഡോക്ടർമാരെയും ജീവനെക്കാരെയും നിയോഗിക്കുന്നതിനാ ലാണ് സീസൺ കാലത്ത് അധിക ബാധ്യതയില്ലാതെ യൂണിറ്റ് പ്രവർത്തി പ്പിക്കാൻ കഴിയുന്നത്. കഴിഞ്ഞ ശബരിമല സീസണിൽ പത്തോളം രോ ഗികൾക്ക് മാത്രമാണ് യൂണിറ്റിൻറ്റെ സേവനം വേണ്ടിവന്നത്. ശബരിമല സീസൺ കഴിഞ്ഞാൽ പിന്നെ രോഗികൾ കുറവാണെന്നും അധികൃതർ പറയുന്നു.icu unit erumely 1 copy2007ൽ ആരോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതിയാണ് എരുമേലിയിലും കാഞ്ഞിരപ്പളളിയിലും ഐസി യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് തുറ ന്നുകൊടുത്തത്. സർക്കാരിന് അധിക ബാധ്യതയില്ലാത്ത വിധം ശബരി മല സീസണിലെ രണ്ടര മാസക്കാലത്ത് മാത്രമാണ് പ്രവർത്തിക്കാൻ വ കുപ്പ് ഉത്തരവിട്ടിരുന്നത്. എന്നാൽ യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പി ക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ജനകീയ സംഘടന സെക്കട്ടറി എച്ച് അബ്ദുൽ അസീസ് നൽകിയ ഹർജി അംഗീകരിച്ച് ലോകായുക്ത കോടതി അനുകൂല വിധി നൽകുകയായിരുന്നു.

ഇത് നാലാം തവണയാണ് കോടതി ഉത്തരവിടുന്നത്. നാളെ കോടതിയിൽ ഹാജരാകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ഉത്തരവിൽ നിർദേ ശിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിക്കാനിരിക്കെ യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കാൻ തടസങ്ങളുണ്ടെന്ന് വിശദീകരണം നൽകാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.