കാഞ്ഞിരപ്പള്ളി: വിവിധ രാജ്യങ്ങളിലേക്കായി ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാ നം നല്കി പണം തട്ടിയെടുത്ത കണ്ണൂരുകാരനായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീ സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പെരുന്താറ്റില്‍ എരഞ്ഞൊളിത്ത് ഈശ്വരത്ത് സഗിനാണ് അറസ്റ്റിലായത്.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം മണ്ണൂക്കുന്നേല്‍ സിജോ, മണ്ണാറക്കയം സ്വദേശി ജോസഫ് ജോസഫ് എന്നിവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 38 പേരില്‍ നിന്നായി പ ല രാജ്യത്തും ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. 80000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെ നല്‍കിയവരുണ്ട്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേ ശി സിജോ രണ്ടര ലക്ഷവും മണ്ണാറക്കയം സ്വദേശി നാലര ലക്ഷവും നല്കി.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് പണം തട്ടിയെടു ത്തത്. കൊച്ചി ഇന്‍ഫോ പാര്ക്കിന് സമീപമാണ് സഗിന്റെ ഓഫീസ്. സമാനമായ ത ട്ടിപ്പില്‍ പരാതികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ മൂന്നു മുതല്‍ ഇയാള്‍ വിവിധ കോടതിയില്‍ റിമാന്‍ഡു പ്രതിയാണ്. അടിമാലി കോടതിയില്‍ നിന്നാണ് സഗിനെ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജ രാക്കിയത്.