എരുമേലി : കാസർകോട് മുതൽ പാറശാല വരെ 3500 കോടി ചെലവിട്ട് നിർമിക്കുന്ന 1267 കിലോമീറ്റർ ദൈർഘ്യമുളള നിർദിഷ്ട മലയോര ഹൈവേ കോട്ടയം ജില്ലയിൽ കട ന്നുപോകുന്നത് 23 കിലോമീറ്റർ ദൂരം. ഇത്തവണ തീർത്ഥാടനകാലത്തിന് മുമ്പെ ശബരി മല പാതകളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ തീരുമാനം. പ്ലാച്ചേരിയിൽ നിന്നും എരുമേലി വഴി മുണ്ടക്കയം വരെയാണ് നിർദിഷ്ട മലയോര ഹൈവേ കോട്ടയം ജില്ലയിൽ കടന്നുപോകുന്നത്.
ഈ പാത നിലവിൽ ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാതയിലുൾപ്പെട്ടിട്ടുളളതിനാ ൽ മലയോര ഹൈവേയ്ക്കായി നിർമാണ പ്രവർത്തനങ്ങൾ വേണ്ടി വരുന്നില്ല. ഏഴ് മീറ്റർ ടാറിങ് ഉൾപ്പടെ 12 മീറ്റർ വീതിയാണ് മലയോര ഹൈവേക്കായി വേണ്ടിവരി കയെന്ന് മരാമത്തധികൃതർ പറഞ്ഞു.  ഭരണിക്കാവ് – മുണ്ടക്കയം പാതയ്ക്കായി റോ ഡ് നവീകരണം നടത്തുമ്പോൾ 12 മീറ്റർ വീതി സാധ്യമാക്കാനാണ് നീക്കം. വീതി 12 മീറ്ററാക്കുന്നതിന് വേണ്ടി സ്ഥലമെടുക്കലിനായി ഫണ്ട് ചെലവിടില്ല.
സ്ഥലം സൗജന്യമായി വിട്ടുകിട്ടാനാണ് ശ്രമിക്കുക. കയർ ഭൂവസ്ത്രവും പ്ലാസ്റ്റിക്കും കോൺക്രീറ്റിങും ബിറ്റുമിൻ ടാറിങ് കൂടാതെ ഉപയോഗിക്കാൻ നിർദശമുണ്ട്. നിലവി ൽ എരുമേലിയിൽ ഭാവിയിൽ ടൗൺ ഒഴിവാക്കി കടന്നുപോകാവുന്ന നാലുവരിപ്പാത യ്ക്കായാണ് ഭരണിക്കാവ്-മുണ്ടക്കയം പാതയുടെ ഭാഗമായി അലൈൻമെൻറ്റ് തയ്യാറാ ക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാതിർത്തിയായ പ്ലാച്ചേരിയിൽ നിന്നും എരുമേലി വരെ 14 കിലോമീറ്ററോളവും എരുമേലിയിൽ നിന്ന് മുണ്ടക്കയം വരെ ഒൻപത് കിലോ മീറ്ററോളം ദൂരവുമാണ് ദൈർഘ്യം.
മലയോര ഹൈവെയായി മാറുന്ന ഈ പാതയുൾപ്പടെ ശബരിമല തീർത്ഥാടനവുമായ ബന്ധപ്പെട്ട റോഡുകളിലാണ് തീർത്ഥാടനകാലം ആരംഭിക്കുന്ന നവംബറിനകം അറ്റകുറ്റ പ്പണികൾ നടത്താൻ ടെൻഡർ നടപടിയിലെത്തിയിരിക്കുന്നത്. ഒക്ടോബർ 31 നകം പ ണികൾ പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഹെവി മെയിൻറ്റനൻസ് കരാർ ചെയ്ത് നിർമിച്ച റോഡുകളിൽ ഗാരൻറ്റി കാലാവധി കഴിഞ്ഞിട്ടില്ലാത്ത പ്ലാ ച്ചേരി – എരുമേലി റോഡിൽ അറ്റകുറ്റപ്പണികൾക്ക് ടെൻഡർ നൽകിയിട്ടില്ല.
കരാറുകാരൻറ്റെ ചെലവിലാണ് ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുക. മൂക്കൻ പെട്ടി – കോരുത്തോട്,  എയ്ഞ്ചൽവാലി – മൂലക്കയം, കൊരട്ടി – കണ്ണിമല, കാഞ്ഞിര പ്പളളി – മണിമല, പ്ലാച്ചേരി – പൊൻകുന്നം, കാഞ്ഞിരപ്പളളി – പനച്ചേപ്പളളി  എന്നീ പാതകൾ ഉൾപ്പടെ 33 റോഡുകളിലാണ് ഉടൻ അറ്റകുറ്റപ്പണികൾ. ശബരിമല പാതക ളെല്ലാം തന്നെ തകർച്ചയുടെ വക്കിലായതിന് പിന്നാലെ അറ്റകുറ്റപ്പണികളെത്തുന്നതി നാൽ പാതയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നത്.
ഓടകൾ മൂടിയ നിലയിലാണ് പാതകളിലെല്ലാം. ഇത് മൂലം വെളളക്കെട്ട് നിറഞ്ഞ് റോഡുകളിൽ ഗട്ടറുകളുടെ എണ്ണം കൂടുകയുമാണ്. വശങ്ങളിലെ കാടുകൾ നീക്കി ഓടകൾ പ്രവർത്തനയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. മലയോര ഹൈവെ യാഥാർത്ഥ്യമാകുമ്പോൾ അപകട വളവുകളും ദുർഘട കയറ്റങ്ങളും ചെരിവുകളില്ലാത്ത പാതയായി ശബരിമല പാത മാറുമെന്ന് അധികൃതർ പറയുന്നു.