ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം വിവാഹദിവസം പുലര്‍ച്ചെ നവവധു മുങ്ങി. മണിമലയിലാണ് സംഭവം. ഞായറാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്ന യുവതിയെ പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ നിന്നു കാണാതായത്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

വിവാഹ തലേന്ന് വരന്റെ വീട്ടുകാര്‍ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയിരുന്നു. വധുവിനെ കാണാതായതിനെത്തുടര്‍ന്ന്് വരന്റെ വീട്ടിലറിയിക്കുകയും കല്യാണ പരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തു. പക്ഷെ വിളിച്ചിരുന്ന നിരവധിയാളുകള്‍ എത്തിയിരുന്നു,SCOLERSആലപ്ര സ്വദേശിയായ യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. യുവതിയുടെ ചിറ്റപ്പന്‍ മണിമല പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.