എരുമേലി : ബഹ്റനിൽ വെച്ച് മരിച്ച മലയാളി വീട്ടമ്മയുടെ മൃത ദേഹവുമായി നാട്ടിലേക്ക് വന്നവർ വിമാനത്താവളത്തിൽ വെച്ച് മുങ്ങിയെന്ന് കാട്ടി ബന്ധുക്കൾ എരുമേലി പോലിസിൽ പരാതി ന ൽകി. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടോയെന്ന് ബോധ്യ പ്പെടുത്തിയിട്ടില്ലെന്നും മരിച്ചയാളുടെ രേഖകൾ ലഭിച്ചിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കിയിട്ടില്ലെന്നും കാട്ടി മക്കളാണ് പരാതി നൽകിയത്.
സംഭവത്തിൽ നിജസ്ഥിതിയറിയാൻ പോലിസ് അന്വേഷണം ആരം ഭിച്ചു . എരുമേലി ശ്രീനിപുരം കോളനി പുന്നമൂട്ടിൽ പൊന്നമ്മ ജോ ണി (സൂസി 49) ആണ് കഴിഞ്ഞ 18 ന് ബഹ്റനിൽ മരിച്ചത്. അമിത രക്ത സമ്മർദ്ദം മൂലം മരണം സംഭവിച്ചതാണെന്ന് പറയുന്നു. ബഹ്റനിൽ അഞ്ച് വർഷമായി കഴിഞ്ഞിരുന്ന സൂസി 25 വർഷമാ യി വിദേശ രാജ്യങ്ങളിലാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടിലുളള മക്ക ൾ പറയുന്നു.
നാട്ടിലുളള ആദ്യ ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ ശേഷം മറ്റൊരാൾക്കൊപ്പം ബഹ്റനിൽ സഹോദരിയുടെ കൂടെ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാം ഭർത്താവും സഹോദരിയു മാണ് മൃതദേഹം കഴിഞ്ഞ 25 ന് വിമാന മാർഗം നെടുമ്പാശേരിയി ലെത്തിച്ചത്. മക്കൾക്ക് മൃതദേഹം കൈമാറിയ ശേഷം ഇവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ വിമാനതാവളത്തിൽ വെച്ച് തന്നെ സ്ഥലം വിടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
മൃതദേഹം എംബാം ചെയ്ത് പെട്ടെയിലാക്കിയതാണെന്നും തുറക്ക രുതെന്നും ഇവർ മക്കളോട് പറഞ്ഞിരുന്നു. 25 ന് ഉച്ചക്ക് 12 മണി യോടെ പുലിക്കുന്ന് പെന്തക്കോസ്ത് ആരാധാനാലയത്തിൻറ്റെ ശ്മശാനത്തിലാണ് സംസ്കാരംനടത്തിയത്. ഇവിടെ വെച്ചാണ് പെട്ടി തുറന്ന് മൃതദേഹം പുറത്തെടുത്തത്. മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്ന് മക്കൾ പറയുന്നു. തുട ർന്ന് സംസ്കാരം നടത്തിയ ശേഷം പരാതി നൽകുകയായിരുന്നു.
പാസ്പോർട്ട്, ബാങ്കുകളിലെ നിക്ഷേപതുകയുടെ വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ തുടങ്ങിയവ ലഭിക്കാനുണ്ടെന്നും മക്കൾ പറയുന്നു. മരിച്ച സൂസിയുടെ പെൺ മക്കളായ ജാൻസി ലൈജു, ഫേബ സജേഷ് എന്നിവരാണ് പരാതി നൽകിയത്.