പൊന്‍കുന്നം: സ്വകാര്യ ബസ് സ്റ്റാന്‍ുകളില്‍ വിദ്യാര്‍ത്ഥി കള്‍ നേരിടുന്ന അവഗണനയും അപമാനവും അവസാനി പ്പിക്കാന്‍ ബസ് ഉടമകള്‍ തയ്യാറാകാത്ത പക്ഷം ബസ് സ്റ്റാ ന്റുകള്‍ ഉപരോധിക്കുമെന്ന് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ചിറക്കടവ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു ആദ്ദേഹം.

ബസ് എടുക്കാറുകുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നത്. മഴക്കാലമായതിനാല്‍ വിദ്യാര്‍ത്ഥി കള്‍ മഴ നനഞ്ഞ് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനപക്ഷം സംസ്ഥാന സെക്രട്ടറി ആന്റണി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. റിജോ വാളാന്തറ, ഔസേപ്പച്ചന്‍ പൂലാനിമറ്റം, പ്രവീണ്‍ രാമചന്ദ്രന്‍, റെനീഷ് ചൂണ്ടച്ചേരി, സണ്ണി കൂടപ്പുഴ, സണ്ണി കൂഴിക്കാട്ട്, ഷെഫീക് രാജ്, സെബാസ്റ്റ്യന്‍ ഇ.ഡി, ജോണി വരകില്‍, രാരിച്ചന്‍ പീറ്റര്‍, പ്രസാദ് റ്റി.ആര്‍, ജോശീസ് ഡൊമിനിക് തുടങ്ങിയവര്‍ സംസാരിച്ചു.