പനിച്ചുവിറയ്ക്കുന്നു എരുമേലി…27 പേർക്ക് ഡെങ്കിപ്പ നി : രോഗലക്ഷണമേയുളളുവെന്ന് ആരോഗ്യ വകുപ്പ് ; കൊതുക് നശീകരണം നോട്ടീസിൽ മാത്രം.
എരുമേലി : മലയോരമേഖല പനിച്ചു വിറയ്ക്കുമ്പോൾ കണക്കുകളിൽ കൂട്ടിയും കുറച്ചും തിരുത്തലുമായി ആ രോഗ്യവകുപ്പ്. 27 പേർ ഡെങ്കിപ്പനിബാധിതരാണെന്ന വിവരം പുറത്തായപ്പോൾ എലീസാ ടെസ്റ്റ് നടത്താതെ സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ വിശദീ കരണം.എന്നാൽ ഈ ടെസ്റ്റ് നടത്താനാകട്ടെ സർക്കാർ ആശുപത്രിയിൽ സംവിധാനമില്ല.
ആകെയുളള സിറം ടെസ്റ്റിൻറ്റെ റിസൽട്ടിന് ആഴ്ചകളോളം കാത്തിരിക്കണം. രോഗസ്ഥിരീകരണം എത്തുന്നത് വരെ രോഗി അത്യാസന്ന നിലയിൽ കഴിയുന്ന സ്ഥിതിയിൽ. എ രുമേലി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത ബഹുനില മന്ദിരം അടച്ചുപൂട്ടിയിട്ട് കിടത്തി ചികിത്സി ക്കാതെ രോഗികളെയെല്ലാം കാഞ്ഞിരപ്പളളി ജനറൽ ആശു പത്രിയിലേക്ക് പറഞ്ഞുവിടുകയാണ്.
കാഞ്ഞിരപ്പളളിയിലാകട്ടെ നിന്നുതിരിയാനിടമില്ലാതെ രോ ഗികളെകൊണ്ട് നിറഞ്ഞപ്പോഴാണ് ഈ സ്ഥിതി. ഒരു മാസ ത്തിനിടെയാണ് എരുമേലിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയത്. രണ്ട് ആഴ്ചക്കുളളിൽ എരുമേലി ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനിബാധി തരായി ചികിത്സ തേടിയത് 20 പേരാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.
ഇത് വ്യക്തമാക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന കൊതുകു കൾ മേഖലയിലുടനീളം വ്യാപകമായെന്നാണ്. ഇതിന് പ്രതിവിധി കൊതുക് നശീകരണമല്ലാതെ മറ്റ് മാർഗങ്ങ ളില്ല. എന്നാൽ കൊതുക് നശീകരണപ്രവർത്തനങ്ങൾ ഇതു വരെ ആരംഭിച്ചിട്ടില്ല. വീടുകളിൽ നടത്തുന്ന കൊതുക് നശീകരണം മാത്രമാണുളളത്. ഇത് ഫലപ്രദമല്ല. പൊതു സ്ഥലങ്ങളും തോട്ടങ്ങളും കൊതുകുകളുടെ താവളങ്ങ ളാണ്.
ഫോഗിംഗും സ്പ്രേയിങും നടത്തുമെന്ന് ആരോഗ്യവകു പ്പിൻറ്റെ നോട്ടീസിലുണ്ടെന്നുളളതല്ലാതെ നടപ്പിലായിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. മുട്ടപ്പളളിയിൽ ഏഴ് പേർ ഡെങ്കിപ്പ നിബാധിതരാണ്. ഒരു മാസം മുമ്പ് ഇവിടെ ഒരാൾക്ക് രോ ഗം ബാധിച്ച് ചികിത്സയിൽ ഭേദമായിരുന്നു.  ഇതെതുടർ ന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നെങ്കി ൽ രോഗികളുടെ എണ്ണം വർധിക്കുന്നത് തടയാമായിരുന്നു.
ദിവസവും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ 300 ഓളം പേരാണ് പനിബാധിതരായി എത്തുന്നത്. സ്വ കാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേർക്കു മ്പോൾ പനിക്ക് ചികിത്സ തേടി ദിവസവും എത്തുന്നവ രുടെ എണ്ണം 50ക്ഷ നും അപ്പുറത്താണ്. ശ്രീനിപുരം, കനക പ്പലം, പാക്കാനം വാർഡുകളിലും പനിബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്.