പൊന്‍കുന്നം:ഓസ്‌ട്രേലിയയില്‍ മരിച്ച മലയാളി യുവതി മോനിഷയുടെ അമ്മ നല് കിയ ഭര്‍തൃപീഢന പരാതിയില്‍ കേരളാ പോലീസ് ഭര്‍ത്താവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭര്‍ത്താവിന്റെ പീഢനം മൂലം മോനിഷ മരിക്കുകയാ യിരുന്നു എന്നും ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ ഭര്‍ത്താവ് ആണെന്നുമാ ണ് പരാതി.ഓസ്‌ട്രേലിയയി മെല്ബണിലാണ് പൊന്‍കുന്നം പനമറ്റം സ്വദേശി മോനിഷ (27)ആത്മഹത്യ ചെയ്തത്.monisha dead issue 1
മരണത്തില്‍ ഭര്‍ത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നല്‍കിയിരി ക്കുന്നത്. മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയേ വിളിച്ച് താന്‍ പീഢിപ്പിക്കപ്പെടു ന്നതായും, ഗ്യാസ് ചേമ്പറില്‍ എന്നപോലെയാണ് ഞാന്‍ ഇവിടെ കഴിയുന്നതെന്നും മോനിഷ പറഞ്ഞിരുന്നു.monisha dead issue 2
കഴിഞ്ഞ ആറിന് മെല്‍ബണില്‍ ഇവര്‍ താമസിക്കുന്ന വസതിയില്‍ തൂങ്ങിമരിച്ച നില യില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്ക ളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. monisha dead issue 3പൊന്‍കു ന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.മോനിഷ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരു ന്നു. അരുണ്‍ ഓസ്ട്രേലിയയില്‍ നഴ്സായിരുന്നു.monisha dead issue 5
മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തി യാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. മാത്രമല്ല സ്വന്തം ഭാര്യയുടെ മരണാനിന്തിര ചടങ്ങുകള്‍ക്ക് പോലും ഭര്‍ത്താവ് ഉണ്ടാ യിരുന്നില്ല. monisha dead issue 4അരുണിനേ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം രഹസ്യമായി ഓസ്ട്രേലിയക്ക് പോയി എന്നാണ് ലഭ്യമായ വിവരം. ലുക്ക് ഔട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെല്ബണിലേ ഇന്ത്യന്‍ എംബസി ക്ക് അയച്ചിട്ടുണ്ട്.
splash new
ഓസ്ട്രേലിയയില്‍ എം ബി എ (എച്ച് ആര്‍) കഴിഞ്ഞു ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രെഷനില്‍ ജോലി ചെയ്യുകയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് അരുണ്‍ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു.monisha dead issue 7
എന്നാല്‍ വിവാഹ ശേഷം മോനിഷ ഓസ്ട്രേലിയയില്‍ ചെന്നപ്പോഴാണ് അരുണ്‍ മെ യില്‍ നഴ്സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്ട്രേലിയയില്‍ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുണ്‍ നിര്‍ബന്ധിച്ച് മോനിഷ യുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങി യിരുന്നു.
monisha dead issue 6
വിവാഹം കഴിഞ്ഞ് സന്തോഷവതിയായും മിടുക്കിയായും ഓസ്ട്രേലിയക്ക് പോയ ഒരു മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഏതൊരു മാതാവിനും സഹിക്കാനാവില്ല. മാത്രമല്ല എന്താണ് സംഭവിച്ചത്.എങ്ങിനെ മരിച്ചു എന്ന് പോലും പറയാനോ സംഭവങ്ങള്‍ വിശദീകരിക്കാനോ പോലും മോനിഷയുടെ ഭര്‍ത്താവ് തയ്യാ റായില്ല. മോനിഷ മരിച്ചത് നാട്ടില്‍ വിളിച്ച് അറിയിച്ചതും മറ്റൊരു ആള്‍ ആയിരുന്നു
st.joseph pubic school
അടുത്ത നാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് അരുണ്‍ ആവശ്യം ഉന്നയിച്ചിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുകയായിരുന്നു. ഈ സമയത്ത് വലിയ ഒരു തുക കിട്ടാനുള്ളത് അരുണിന് അറിയാമായിരുന്നു. monisha dead issue 10മാര്‍ ച്ചില്‍ വിരമിക്കാനിരിക്കേ നേരത്തേ തന്നെ ആതുക ആവശ്യപ്പെട്ടു. നിര്‍ബ ന്ധ പ്രകാരം 3ലക്ഷം രൂപ അയച്ചു കൊടുത്തു. മകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് ബാക്കി തുക നല്കാന്‍ ബാങ്കില്‍ അമ്മ ലോണ്‍ അപേക്ഷിച്ചിരിക്കെയാണ് മരണ വാര്‍ത്ത എത്തുന്നത്.splash new
പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മോനി ഷയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ പിതാവ് മരിച്ചതാണ്. monisha dead issue 11തുടര്‍ന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളര്‍ത്തിയത് അമ്മയാണ്. മകള്‍ ആത്മ ഹത്യ ചെയ്യാന്‍ ഇടയാ ക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാ ര്യത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെങ്കില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.monisha dead issue 12altra scaning