കാഞ്ഞിരപ്പള്ളി: മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റെണി എം.പി നിർവ്വഹിച്ചു.ചടങ്ങിൽ നൈ നാർ പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട്  പി.എം.അബ്ദുൽ സലാം അദ്ധ്യക്ഷനാ യി. നൈനാർ പള്ളി ചീഫ് ഇമാം എ.പി.ഷിഫാർ മൗലവി അൽകൗസരി അനുഗ്രഹ പ്രഭാ ഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, സെൻട്രൽ ജമാ അത്ത് സെ ക്രട്ടറി സി.എം. മുഹമ്മദ് ഫൈസി, മൈക്ക സെക്രട്ടറി റിയാസ് ബിൻ കരീം, പി.ടി.എ പ്രസിഡണ്ട് ടി.ഐ.നൗഷാദ് ,സ്കൂൾ ഡയറക്ടർ ബി.എ.അബ്ദുൽ റസാഖ് ,സ്കൂൾ മാനേജർ ഷംസുദീൻ തോട്ടത്തിൽ, പ്രിൻസിപ്പാൾ ടി.കെ.ഫസീല എന്നിവർ പ്രസംഗിച്ചു.