മുണ്ടക്കയം:തമിഴ്‌നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.കോട്ടയം ഏന്തയാര്‍ സ്വദേശികളായ കൊല്ലംപറമ്പി ല്‍ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേല്‍ ജോണ്‍സണ്‍ (21) എന്നിവരാണ് മരിച്ചത്.
SCOLERS
accident_salem 3 copyധര്‍മ്മപുരിയ്ക്ക് 25 കിലോമീറ്റര്‍ അകലെയായാണ് അപകടം ഉണ്ടായ ത്.ഏന്തയാര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടി ക്കുകയായിരുന്നു. ബിനുവാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോ യതാണ് അപകട കാരണമെന്ന് കരുതുന്നു.അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.
accident_salem 2 copy
ബിനുവിന്റെ മാതൃസഹോദരന്റെ വീട്ടില്‍പ്പോയി മടങ്ങി വരും വഴി യാണ് അപകടം. വാഹനത്തില്‍ ബിനുവിന്റെ മകളടക്കം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ ധര്‍മ്മപുരി ആശുപത്രിയില്‍.ഇന്ന് പുലര്‍ച് ചെയോടെയാണ് സംഭവം.kalayil 22