കാഞ്ഞിരപ്പള്ളി : ഇന്ന് ഓശാന ഞായര്‍ ആചരിച്ചതോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി. ഓശാന ഞായറാഴ്ച രാവിലെ ലൂര്‍ദ് പാരിഷ്ഹാളില്‍ കുരുത്തോല വെഞ്ചരിപ്പ് നടന്നു .അതിനു ശേഷം കത്തീഡ്രല്‍ പള്ളിയി ലേക്ക് പ്രദക്ഷിണവും ശേഷം വിശുദ്ധ കുര്‍ബാനയും നടന്നു.
osana sunday 6 copy osana sunday 5 copy osana sunday 3 copy
ചടങ്ങുകള്‍ക്കു കാഞ്ഞിരപ്പള്ളി രൂപതധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
SCOLERS
osana sunday 2 copy osana sunday 4 copyരാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ പള്ളിയില്‍ നടന്ന ഓശാന ആചര ണത്തിനു നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഗ്രോട്ടോയില്‍ നിന്നും കുരുത്തോലകള്‍ സ്വീകരിച്ച ശേഷം പ്രദക്ഷിണമായി പള്ളിയി ലേക്ക് പോയ വിശ്വാസികള്‍ അവിടെ നടന്ന കുര്‍ബനയിലും മറ്റു തിരുക ര്‍മ്മങ്ങളിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു.
osana sunday copy
ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഓശാന ഞായര്‍ അചരിക്കുന്നതോടെ ക്രൈസ്തവര്‍ നോമ്പിന്റെ പുണ്യ വുമായി പീഡാനുഭവ വാരാചരണത്തിന്റെ വലിയ ആഴ്ചയിലേക്കാണു കടക്കുന്നത്.

ഇനി യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹ വ്യാഴം ആചരിക്കും. പിറ്റേന്ന് കുരിശു മരണത്തിന്റെ ഓര്‍മ്മക്കായി ദുഖവെള്ളി. അന്ന് പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും നടക്കും.kalayil 22