കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യ സംസ്‌കരണത്തിനും ഗതാഗത കുരിക്കിനും പരി ഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന് നിവേദനം നല്‍കി. മാലിന്യസംസ്‌കരണ ത്തിന് സ്ഥലം ഇല്ലാതായതോടെ പഞ്ചായത്ത് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നി ന്നും മാലിന്യം ഏറ്റെടുക്കുന്നത് നിറുത്തലാക്കിയിരുന്നു. ഇത് വ്യാപാരികളെ പ്രതികൂ ലമായി ബധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നിലവില്‍ മാസത്തില്‍ രണ്ട് തവണ വാഹനങ്ങള്‍ കൂലിക്ക് വിളിച്ച് സ്വന്തം പറമ്പില്‍ കഴിച്ചിടുകയാണ് ചെയ്യുന്നത്. ടൗണിലെ വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് കച്ചവ ടത്തെ ബാധിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. കുരിശുങ്കല്‍ മുതല്‍ പേട്ടക്കവല വരെയുള്ള ഭാഗങ്ങളില്‍ ഇരുവശങ്ങളിലും അനധികൃത വാഹന പാര്‍ക്കിങ് നടത്തു ന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് ടൗണില്‍ പ്രവേശിക്കുന്നതിന് ഇത് തടസമാകുന്നുണ്ടെന്നും വ്യാപാരികള്‍ ആരോപിച്ചു. വാഹന പാര്‍ക്കിംങ് ഒരു വശ ത്ത് മാത്രം ആക്കണമെന്നും വ്യാപാരികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഹാജി റ്റി.എച്ച് നൂറുദ്ദീന്‍, സെക്രട്ടറി കെ.എസ് ഷാനവാസ്, യൂത്ത ഫോ റം പ്രസിഡന്റ് മാഹീന്‍, ഷാഹിദ്, സജി എന്നിവരാണ് പഞ്ചായത്തില്‍ നിവേദനം നല്‍കിയത്. നിലവില്‍ പഞ്ചായത്തിന് മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളൊന്നുമില്ല മുന്‍പ് പഞ്ചായത്ത് പട്ടണത്തിലെ മാലിന്യം എടുത്ത് ടൗണ്‍ ഹാള്‍ പരിസരത്തായി രുന്നു തള്ളിയിരുന്നത്. എന്നാല്‍ പരിസര വാസികളുടെ പരാതില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപടിലിനെ തുടര്‍ന്ന് ടൗണ്‍ ഹാള്‍ പരിസരത്ത് മാലിന്യം തളളുന്നത് നിരോധിച്ചിരുന്നു.

ടൗണ്‍ ഹാള്‍ പരിസരത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ജൈവമാലിന്യ പ്ലാന്റും നി ലച്ചതോടെ മാലിന്യം ഏറ്റെടുക്കുന്നത് പഞ്ചായത്ത് നിറുത്തലാക്കിയിരുന്നു. തുടര്‍ന്ന് വിഴിക്കിത്തോട്ടില്‍ ഒന്നരയേക്കര്‍ പഞ്ചായത്ത് വക സ്ഥലത്ത് ടൗണിലെ മാലിന്യം തള്ളുന്നതിനായി തിരൂമാനിച്ചു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയില്ല. മാലിന്യം സംസ്‌കരണം നിറുത്തലാക്കിയതോടെ ചിറ്റാര്‍ പുഴയും പ്രദേശത്തെ റോഡരുകകളിലും മാലിന്യങ്ങള്‍ നിറഞ്ഞിരുന്നു. ടൗണിലെ മാലിന്യ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് വ്യാപാരികള്‍ ആവശ്യ പ്പെടുന്നത്.