4.5 മില്യൺ കാഴ്ചക്കാരുമായി കാഞ്ഞിരപ്പള്ളിക്കാരൻ അബിൻഷാ ആസാദിന്റെ ഷോ ർട് ഫിലിം “വിക്‌ടിം” തരംഗം ആകുന്നു. നിരവധി ഷോർട് ഫിലിമുകൾ സംവിധാനം ചെ യ്ത് ശ്രദ്ദേയനായ കലാകാരൻ ആണ് അബിൻഷാ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി, മോണോആക്ട്, നാടകം  മത്സരത്തിൽ കൂടിയാണ് അബിൻഷാ ശ്രദേയൻ ആകു ന്നത്. തുടർച്ചായി മൂന്നുവട്ടം സംസ്ഥാന school കലോത്സവത്തിൽ  ഇടുക്കി ജില്ലക്ക് വേ ണ്ടിയും കോട്ടയം ജില്ലക്ക് വേണ്ടിയും അബിൻഷാ മത്സരിച്ചാണ് അബിൻഷായുടെ തുട ക്കം. അവിടെ നിന്ന് പ്രശസ്ത സിനിമ താരം ജ്യോതിർമയി അവതാരക ആയെത്തിയ  സൂ ര്യ tv സമ്മാനമഴയിലൂടെ ആണ് അബിൻഷാ ടെലിവിഷൻ രംഗത്ത് എത്തുന്നത് തുടർന്നു മഴവിൽ മനോരമ കോമഡി ഫെസ്റ്റിവൽ, സിനിമ ചിരിമ, സൂര്യ tv ഗുലുമാൽ, ഫ്ലവർസ് tv പഞ്ചവടിപ്പാലം , കൂടാതെ നിരവധി അവാർഡ് നിശകളിലും എഴുത്തുകാരൻ ആയും അഭിനേതാവായും അബിൻഷാ പ്രവർത്തിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾ എന്ന സിനമയിൽ അസിസ്റ്റന്റ് directer ആയും കൂടാതെ ഐറ ഇവന്റ്സ് എന്ന പേരിൽ ഇവന്റ് മാനേജ്‌മ ന്റ് & പ്രൊഡക്ഷൻ കമ്പനി കേരത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്കൂളുകളിൽ പ രിപാടികൾ ചെയ്യുന്നുണ്ട്.
കേരള മോട്ടർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിനു വേണ്ടി അന്നത്തെ കമ്മീഷ്ണർ ടോമിൻ തച്ചങ്കരിയുമായി ചേർന്ന് ചെയ്ത പ്ലീസ് ലിസൺ ആണ് ആദ്യ ഷോർട് ഫിലിം. പിന്നീട് അബിൻഷാ സംവിധാനം ചെയ്ത ബിഹേവ് സോഷ്യൽ മീഡിയയിൽ മൂന്ന് കോടിയില ധികം പേരാണ് കണ്ടത്. ഇനി ആഗ്രഹം എന്ന ഷോർട് ഫിലിം ആണ് അബിൻഷായുടെ ഇറങ്ങാനുള്ള പുതിയ project ഉടൻ തന്നെ സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പിൽ ആണ് അബിൻഷാ കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദിന്റെയും ജാസ്മിയുടെയും മകനാണ്. സനൂജ ആണ് ഭാര്യ ഒരു വയസുള്ള മകനുമുണ്ട്.