ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പനമറ്റം മാപ്പിള പറമ്പില്‍ അഡ്വ.എം.എ.അനസിനെ(40) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം പനമറ്റത്തുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍.adv.anas deadവൈകുന്നേരം 4 മണിയോടെ പനമറ്റത്തെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ അഭിഭാഷകനായിരുന്ന അനസ് കഴിഞ്ഞ ഇടതു മന്ത്രിസഭാ കാലയളവിലും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനിലും പ്രവര്‍ത്തിച്ചിരുന്നു.തിരുവനന്തപുരം ലോ അക്കാദമിയില്‍ 19982001 ബാച്ചില്‍ ആണ് അഡ്വ.എം.എ അനസ് നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

12 മണിക്ക് കൂരാലിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 4 മണിക്ക് പനമറ്റം പള്ളിയില്‍ ഖബറടക്കും