എരുമേലി : നിരാലംബര്‍ക്ക് ഭക്ഷണവും വസ്ത്രവും സുരക്ഷിതത്വവും പകര്‍ന്ന് പോലിസ് തേടിയെത്തുന്ന കാരുണ്യ വര്‍ഷം പദ്ധതിക്ക് എരുമേലിയില്‍ തുടക്കമായത് സര്‍ക്കാരാശുപത്രിയില്‍. പനിയും മറ്റ് രോഗങ്ങളുമായി ആശുപത്രിയിലെത്തിയ രോഗികള്‍ക്കെല്ലാം ചൂടുചായയും ഒപ്പം ബണ്ണും നല്‍കിയായിരുന്നു പദ്ധതിക്ക് തുടക്കം. രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പിന്തുണയുമായി സിപിഎം നേതാക്കളെത്തി. ഇനി പനി ഒഴിയുംവരെ എരുമേലി സര്‍ക്കാരാശുപത്രിയില്‍ ഭക്ഷണവിതരണം ഏറ്റെടുത്ത് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.cpmpolice help erumely station 7ജനമൈത്രി പോലിസ് ആരംഭിച്ച കാരുണ്യവര്‍ഷം പദ്ധതിയുടെ ഭാഗമായാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ചായയും ബണ്ണും വിതരണം ചെയ്തത്. നാട്ടിലെ റസിഡന്റ്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്ന് നിര്‍ധനരെ സഹായിക്കാന്‍ കാരുണ്യവര്‍ഷം പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുന്നതിന്റ്റെ ഭാഗമായാണ് ആശുപത്രിയില്‍ ഭക്ഷണവിതരണം ആരംഭിച്ചതെന്ന് മണിമല സിഐ സുനില്‍ കുമാര്‍ അറിയിച്ചു. പദ്ധതിക്ക് എരുമേലി ലയണ്‍സ് ക്ലബ്ബിന്റ്റെ സഹകരണവുമുണ്ട്.police help erumely station 2ഡെങ്കിപ്പനി ഉള്‍പ്പടെ മാരക പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലിസ് ആശ്വാസവുമായി എത്തിയത് നല്ല മാതൃകയാവുകയാണ്. ആശുപത്രിയില്‍ പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്റ് മുജീബ് റഹ്മാന്‍ നിര്‍വഹിച്ചു സിഐ സുനില്‍ കുമാര്‍, എസ്‌ഐ ജര്‍ലിന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് മുതല്‍ ഭക്ഷണവിതരണം നടത്തുമെന്ന സിപിഎം ലോക്കല്‍ കമ്മറ്റി അറിയിച്ചു. വിതരണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.