ജസ്‌നാ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ജസ്‌നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്‌നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങ ളും സുഹൃത്ത് അന്വേഷണ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേ ഷണ സംഘത്തോട് വെളിപ്പെടുത്തി.കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌ന യെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത് അന്വേഷണസം ഘത്തോട് പറഞ്ഞു.

ജൂലൈ 31 നാണ് അന്വേഷണസംഘം ആണ്‍സുഹൃത്തിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. ജസ്‌നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെ ന്നും ജസ്‌നക്ക് താനുമാ യി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃ ത്ത് പൊലീസിനോട് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജസ്‌നയുടെ അടുത്ത ബന്ധു താക്കീതുചെയ്തു. അതിന്‌ശേഷം ജസ്‌നയുടെ ഫോണ്‍കോ ളുകള്‍ എടുക്കാറില്ല. ഇക്കാര്യങ്ങളാണ് ജസ്‌നയുടെ സുഹൃ ത്ത് പൊലീ സിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ വീടുവിട്ടിറങ്ങിയ ജസ്‌ന എവി  ടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും പറയുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോഴും വ്യക്തമാ യൊരുത്തരം ആയിട്ടില്ല. മുണ്ടക്കയത്തുനിന്ന് ലഭിച്ച ജസ്‌നയോട് സാദൃ ശ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ക്കപ്പുറം പോകാന്‍ കഴിയാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. സംശയം തോന്നിയ നമ്പരുകള്‍ ക്രോഡികരിച്ച് സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തി ലുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവല്ല ഡി.വൈ.എസ്.പി. വിരമിച്ച സാഹചര്യത്തില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.