കാഞ്ഞിരപ്പള്ളി:ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്ര വാസികളുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസ്സോസിയേഷന്റെ (KGA) നേതൃത്വത്തിലാണ് സുഹൃത്തിന്റെ കുടുംബത്തിന് തണലൊരുക്കിയത്. നാഗർകോവി ലിലെ റബർ ഫാക്ടറിയിലെ ഗ്ലാസ് പ്ലാന്റിൽ ജോലി ചെയ്യവെ കാഞ്ഞിരപ്പള്ളി പിച്ച കപ്പള്ളിമേട് സ്വദേശിയായ സിനാജ് തീപിടിച്ച് പൊള്ളലേക്കുന്നത്. തുടർന്ന് തിരുവന ന്തപുരം മെഡിക്കൽ കോളേജിൽ 2016 ജൂൺ 28നാണ് സിനാജ് മരണമടയുന്നത്. ഇതോടെ നിരാംലംബരായ കുടുബത്തിന്റെ വീടിന്റെ ശോചീനിയവസ്ഥ കണ്ടാണ് പ്രവാസി സമൂഹം സഹായ ഹസ്തവുമായി എത്തിയത്. പ്രായമായ മാതാപിതാ ക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന ആശ്ര യമായിരുന്നു സിനാജിന്റെ ദാരുണ മരണത്തോടെ ഇല്ലാതായത്. വർഷങ്ങൾ പഴ ക്കമുള്ള പൊട്ടിപ്പൊളിഞ്ഞതും ചോർന്ന് ഒലിക്കുന്നതുമായ വീട്ടിലാണ് ഇവർ കഴി ഞ്ഞിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി കണ്ട സുഹൃത്തുക്കൾ പ്രവാസിക ളുടെ വാ ട്‌സാപ്പ് ഗ്രൂപ്പിൽ വീടിന്റെ ചിത്രം ഇട്ടതിനെ തുടർന്നാണ് ഇവർക്ക് വീടൊ രുങ്ങന്നത്.

ഇപ്പോൾ പ്രായമായ സിനാജിന്റെ പിതാവ് നടത്തുന്ന ചെറിയ പെട്ടിക്കടയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസ്സോസിയേഷനിൽ അംഗമായി പ്രവാർത്തിക്കുന്ന താലൂ ക്കിലെ പ്രവാസികളിൽ കുടുതൽ ആളുകളും ചെറിയ വരുമാനത്തിൽ ജോലി നോക്കു ന്നവരാണ്. തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം സാമൂഹ്യ പ്രവർത്തനത്തി നായി ഉപയോഗിക്കുന്നുണ്ട്. താലൂക്കിലെ പ്രവാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ തുട ങ്ങിയ അസ്സോസിയേഷനിൽ ഇന്ന് നൂറ്റിയമ്പതോളം അംഗങ്ങളുണ്ട്. താലൂക്കിലെ രോഗീകൾക്ക് ചികിത്സാ സഹായങ്ങളും ഇവർ നൽകി വരുന്നു. 500 ച തുരസ്ര വിസ്തീർണത്തിൽ 6 ലക്ഷത്തോളം രൂപ ചിലഴുച്ചാണ് വീടിന്റെ നിർമ്മാ ണം പൂർത്തിയാക്കിയത്. വെള്ളിയാഴ്ച്ച പുതിയതായി നിർമ്മിച്ച വീടിന്റെ താക്കോൽ എസ്.ഐ എ.എസ് അൻസൽ സിനാജിന്റെ കുടുംബത്തിന് കൈമാറി.

കെ.ജി.എ പ്രസിഡന്റ് ജെയ്‌സൽ വി. ജലാൽ, ജനറൽ സെക്രട്ടറി ഷെമീർ കൊല്ലക്കാൻ, ട്രഷറർ സാദിഖ് ഇസ്മയിൽ,വൈസ്‌ പ്രസിഡന്റ്‌ അൻഷാദ്‌ പി. വി ,പി.ആർ.ഒ കെ.എസ്.എ റസാഖ്, ഓർഗനൈസിംഗ് സെ ക്രട്ടറി അഫ്‌സൽ ഇസ്മയിൽ, പ്രോഗ്രാം കൺവീനർ ഹഫീസ് മുഹമ്മദ് തുടങ്ങിയവ രുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.