മുണ്ടക്കയം: അതിരാവിലെ യൂനിഫോമില്‍ പെരുവന്താനം ടൗണിലെത്തിയ പൊലീസുകാ രെ കണ്ടു നാട്ടുകാര്‍ അമ്പരന്നു, നിമിഷങ്ങള്‍ക്കകം ലാത്തിക്കു പകരം ചൂലും , ബക്കറ്റും വെളളവുമെല്ലാം പൊലീസ് വാഹനത്തില്‍ നിന്നും പുറത്തെടുത്തപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. പെരുവന്താനം എസ്.ഐ ഹരിദാസിന്റെ നേതൃത്വത്തിലാണ് സേവന പ്രവര്‍ ത്തനത്തിനായി പെരുവന്താനം ടൗണിലെത്തിയത്.

ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന പഞ്ചായത്ത് വെയിറ്റിങ് ഷെഡിന്റെ ഉള്‍വശവും പുറവും സോപ്പും വെളള വും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി. വെ ളളം ശേഖരിച്ചതും, തറ കഴുകിയതും, തൂത്തുവാരിയതുമെല്ലാം യൂനിഫോമിട്ട പൊലീസു കാര്‍. നാടിനു മാതൃകയാക്കി പുതിയ സന്ദേശം നല്‍കിയാണ് സംഘം മടങ്ങിയത്. എസ്. ഐ.ഒ.എച്.നൗഷാദ്, നാസ്സിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.