പൊന്‍കുന്നം: പറമ്പിലേക്ക് വലിച്ചെറിയുന്ന ചിരട്ട നമുക്ക് വിലയില്ലാത്തതാ വാം. പക്ഷേ റിട്ട. അദ്ധ്യാപകന്‍ അബ്ദുല്‍ കരീം മുസ്‌ലിയാരുടെ കമുമ്പില്‍ ഇവപെട്ട’ാല്‍ കേവലം ഒരു ചിരട്ട’യാവില്ല കാണുന്നത്. അതില്‍ ഉറങ്ങികിട ക്കുന്ന ശില്‍പത്തിന്റെ ചാരുതയാവും മനസില്‍ നിറയുന്നത്. രണ്ടു ദശാബ്ദക്കാ ലത്തെ കലാസപര്യകൊണ്ട് ആയിരക്കണക്കിന് ചിരട്ടകള്‍ അബ്ദുല്‍ കരീം മുസ്‌ലിയാരുടെ കരവിരുതില്‍ കമനീയ ശില്‍പങ്ങളായി. chiratta
പാറയോലിക്കല്‍ വീട് ഇപ്പോള്‍ ഒരു ‘ചിരട്ട പൂന്തോട്ടം’ തെയാണ്. ചിരട്ടകൊ ണ്ടുള്ള ചെടിച്ചട്ട’ികള്‍; അതില്‍ വളര്‍ന്ന് നില്‍ക്കുന്ന ചിരട്ടകൊണ്ടുള്ള ചെടികള്‍. ചെടിയുടെ തണ്ടും ഇലയും പൂവും എല്ലാം ചിരട്ടകള്‍കൊണ്ട് നിര്‍മ്മിച്ചവ. പൂന്തോട്ടത്തിനിടയില്‍ എലി, മുയല്‍, അണ്ണാന്‍, തുടങ്ങി വിവിധ ജീവികള്‍. എല്ലാം മുസ്‌ലിയാരുടെ ഭാവനയില്‍ ചിരട്ടയില്‍ നിന്നുണ്ടായവ. ഇവയൊന്നും വില്‍പ്പനയ്ക്കല്ല. musliar-copy
എല്ലാ ശില്‍പവും ഇപ്പോഴും പാറയോലിക്കല്‍ വീട്ടില്‍ ഭദ്രം. ഒരു ഹാക്‌സോ ബ്ലേഡും ഇത്തിരി പോളീഷുമുണ്ടെങ്കില്‍ കയ്യിലുള്ള ചിരട്ട ശില്‍പമായിത്തീരും. ഒരു ചിരട്ടയില്‍ രൂപമുണ്ടാവണമെങ്കില്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ ശ്രമപ്പെടണം. തന്റെ മനസിലുള്ള രൂപം ചിരട്ടയില്‍ കൊത്തിയെടുക്കാന്‍ എത്രനേരം വേണമെങ്കിലും ക്ഷമയോടെ ഈ റിട്ട അദ്ധ്യാപകന്‍ തയ്യാറാണ്. musliar-5പക്ഷി കളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍, ചിത്രപണികളുള്ള കുടുക്കകള്‍, തൂക്ക് വിളക്ക്, കല്‍വിളക്ക് തുടങ്ങി അനവധി ശില്‍പങ്ങള്‍ ഇദ്ദേഹം തീര്‍ത്തി ട്ടുണ്ട്. ഓച്ചിറ ഞക്കനാല്‍ സി.എം.എസ് എല്‍.പി സ്‌കൂളില്‍ അദ്ധ്യാപകനാ യിരി ക്കെയാണ് ശില്‍പം നിര്‍മ്മിച്ചു തുടങ്ങിയത്. musliar-2-copy
തെങ്ങുകള്‍ ഏറെയുള്ള ഓച്ചിറയില്‍ എവിടെയും വലിച്ചെറിഞ്ഞ് കിടക്കുന്ന ചിരട്ടകള്‍ കണ്ടപ്പോഴാണ് ഈ വഴിയിലേക്ക് തിരിഞ്ഞത്. പന്നീട് ജീവിത വഴിയില്‍ ചിരട്ട പ്രിയപ്പെട്ട കൂട്ടുകാരനായി. നാടകപ്രവര്‍ത്തകനായും മജീഷ്യനായും ശോഭിച്ച അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇപ്പോള്‍ മുസ്ലീംലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റാണ്. പൊതു പ്രവര്‍ത്തനത്തിന്റെ ഇടവേളയില്‍ ഇപ്പോഴും തന്റെ കലാസപര്യയ്ക്ക് സമയം കണ്ടെത്തുന്നു. ഹാജിറയാണ് ഭാര്യ. നൗഫല്‍, നിമ്മി, നിഷ എന്നിവരാണ് മക്കള്‍.lab