കാഞ്ഞിരപ്പള്ളി: നോട്ട് നിരോധനവും സാമ്പത്തീക മാന്ദ്യവുമെല്ലാം മാറി ക്രിസ്മ സ് വിപണിയില്‍ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസി നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. നവംബര്‍ മാസം അവസാനം മുതല്‍ ക്രിസ്മസ് വിപണി ആരംഭിച്ചെങ്കിലും വ്യാപാരം കൂറവാണെന്ന് കച്ചവ ടക്കാര്‍ പറയുന്നു. നോട്ട് നിരോധനമാണ് വില്ലന്‍.

എന്നാല്‍ അവാസാന ദിവസങ്ങളില്‍ കച്ചവടം ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കടകളിലും വഴിയോരങ്ങളിലുമായി ക്രിസ്മസ് വിപണി ഉയര്‍ന്ന് കഴിഞ്ഞു. 80 രൂപ മൂതല്‍ 400 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ വിപണി യിലുണ്ട്. അഞ്ച് ഇതളുകള്‍ മുതല്‍ 15 ഇതളുകള്‍ വരെയുള്ള നക്ഷത്രങ്ങള്‍ ഇക്കൂട്ടതിലുണ്ട്. 130 രൂപ മുതലുള്ള എല്‍.ഇ.ഡി സ്റ്റാറും വിപണിയിലുണ്ട്. വില കുറവുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. പുല്‍ക്കൂടുകള്‍ക്ക് 250 രൂപ മുതല്‍ മുകളിലോട്ടാണ് വില. വലുപ്പമനുസരിച്ച് വിലയിലും മാറ്റമുണ്ട്.

വിവിധ തരത്തിലുള്ള ഇല്യൂമിനേഷന്‍ ബള്‍ബുകളാണ് മറ്റൊരിനം. പല നിറങ്ങളിലുള്ള ഇത്തരം ബള്‍ബുകളുടെ കച്ചവടവും മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ്. വീടുകള്‍ ദീപാലങ്കാരിതമാക്കാനുള്ള ഇല്യുമിനേഷന്‍ ബള്‍ബുകള്‍ 100 രൂപ മുതല്‍ മുകളിലോട്ടാണ് വില. ക്രിസ്മസ് ട്രീ അലങ്കാരിക്കാനുള്ള ഇത്തരം ബള്‍ബുകളും മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ് വിറ്റ് പോകുന്നതെന്ന് വ്യാപരികള്‍ പറയുന്നു.

ഒരോ വര്‍ഷവും പുതിയതരത്തിലുള്ള മോഡലുകളാണ് വിപണിയിലെത്തുന്നത് അതിനാല്‍ ഈ വര്‍ഷം വ്യാപരം കുറഞ്ഞാല്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയി ലുമാണ് വ്യാപാരികള്‍. ക്രിസ്മസ് അടുത്തെത്താന്‍ ദിവസങ്ങള്‍ മാത്മാണ് ഉള്ളത് അതിനാല്‍ വരും ദിവസങ്ങളില്‍ വ്യാപാരം ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കാര്‍ഡ് വിപണി നിശ്ചലമായ അവസ്ഥയിലാണ്.

ആഗതമാകുന്ന പുതുവര്‍ഷത്തിനും ക്രിസ്മസ് പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതിനു മായി മുന്‍ വര്‍ഷങ്ങളില്‍ കാര്‍ഡ് വിപണിയക്ക് ഉണ്ടായിരുന്ന ഉണര്‍വ് നഷ്ട്‌പ്പെട്ടതായി വ്യാപാരികള്‍ ശരിവയ്ക്കുന്നു.lab